Kerala
തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭക്ക് പൂർണ പിന്തുണയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സതീശനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിയാണ് വലുത്. പാർട്ടി തീരുമാനത്തിൽ ഉറച്ചു നിൽക്കും. ഒരു വിഷയത്തിലും തർക്കമില്ലെന്നും വേണുഗോപാൽ പറഞ്ഞു. ഐക്യജനാധിപത്യ മുന്നണി സർക്കാർ ജനങ്ങൾ വളരെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. വി.ഡി. സതീശന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
അതേസമയം, മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി മന്ത്രിമാരെ തീരുമാനിക്കുമെന്ന് വി.ഡി. സതീശൻ പറഞ്ഞു. മന്ത്രിമാർ ആരൊക്കയാണെന്നതിൽ കേന്ദ്രത്തിൽ നിന്നും അംഗീകാരം വാങ്ങി നൽകേണ്ടയാൾ ആണ് കെ.സി. വേണുഗോപാൽ. ഞങ്ങൾ തമ്മിൽ വളരെയധികം ബന്ധമുണ്ട്. ഞങ്ങൾ തമ്മിൽ ഒരു തർക്കവുമില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഇരുനേതാക്കളും തമ്മിൽ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.
ഡൽഹിയിൽ നിന്നും വെള്ളിയാഴ്ച വൈകിട്ടോടെയാണ് കെ.സി. വേണുഗോപാൽ തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. വഴുതക്കാട്ടെ രമേശ് ചെന്നിത്തലയുടെ വസതിയിൽ നേരിട്ടെത്തി അനുനയ ചർച്ചകൾ നടത്തിയതിന് തൊട്ടുപിന്നാലെയാണ് വി.ഡി. സതീശൻ കെ.സിയെ കാണാനായി എത്തിയത് എന്നത് ശ്രദ്ധേയമാണ്.
മന്ത്രിസഭയിലെ വകുപ്പ് വിഭജനം, രമേശ് ചെന്നിത്തല ഉന്നയിച്ച ആവശ്യങ്ങൾ, ഘടകകക്ഷികളുടെ അവകാശവാദങ്ങൾ എന്നിവയിൽ ഹൈക്കമാൻഡിന്റെ അന്തിമ അനുമതി വാങ്ങാനാണ് വി.ഡി. സതീശൻ കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തുന്നത്.
Kerala
കാസര്‍ഗോഡ്: മുഖ്യമന്ത്രി സ്ഥാനത്തേക്കു കെ.സി.വേണുഗോപാലിനെ പിന്തുണച്ചതോടെ നിയുക്ത എംഎല്‍എ സന്ദീപ് വാര്യരോട് ഇടഞ്ഞ് തൃക്കരിപ്പൂരിലെ യുഡിഎഫ് നേതൃത്വം.
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ അഞ്ചു തദ്ദേശസ്ഥാപനങ്ങളില്‍ നടത്താനിരുന്ന റോഡ് ഷോകള്‍ റദ്ദാക്കുകയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനുണ്ടായിരുന്ന വാട്സാപ്പ് ഗ്രൂപ്പ് പിരിച്ചുവിടുകയും ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയതിനു പിന്നാലെ തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ തുടങ്ങിയ തീരദേശ പഞ്ചായത്തുകളില്‍ വമ്പിച്ച റോഡ് ഷോയാണു യുഡിഎഫ് നേതൃത്വം നടത്തിയത്.
കെസിക്ക് അനുകൂലമായി വോട്ട് ചെയ്തതോടെ യുഡിഎഫ് തൃക്കരിപ്പൂര്‍ എന്ന വാട്സാപ്പ് ഗ്രൂപ്പില്‍ നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടെയും ഭാഗത്തുനിന്നു രൂക്ഷവിമര്‍ശനമാണ് സന്ദീപ് ഏറ്റുവാങ്ങിയത്. വ്യക്തിതാത്പര്യത്തിനൊപ്പമല്ല, ജയിപ്പിച്ചുവിട്ട പ്രവര്‍ത്തകരുടെ താത്പര്യത്തിനൊപ്പമാണ് സന്ദീപ് നില്‍ക്കേണ്ടതെന്നായിരുന്നു പ്രധാന ആവശ്യം. സംഗതി കൈവിട്ടുപോകുമെന്ന് മനസിലായതോടെ അഡ്മിന് ഗ്രൂപ്പ് പിരിച്ചുവിട്ടു.
നീലേശ്വരം നഗരസഭയിലും ചെറുവത്തൂര്‍, കയ്യൂര്‍-ചീമേനി, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി പഞ്ചായത്തുകളിലും റോഡ് ഷോകള്‍ നടത്തേണ്ടതില്ലെന്നാണു നിലവില്‍ തീരുമാനിച്ചിരിക്കുന്നതെന്നു മുതിര്‍ന്ന യുഡിഎഫ് നേതാവ് അറിയിച്ചു. ഡല്‍ഹിക്കു പോയ സന്ദീപ് ഇന്നു മണ്ഡലത്തില്‍ തിരിച്ചെത്തുമെന്നാണു സൂചന.
സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ തൃക്കരിപ്പൂരില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം വി.പി.പി. മുസ്തഫയെ 4,431 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സന്ദീപ് മലര്‍ത്തിയടിച്ചത്. തൃക്കരിപ്പൂര്‍ മണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് യുഡിഎഫ് വിജയിച്ചത്. യുഡിഎഫിന്റെ വോട്ട് വിഹിതം 11.22 ശതമാനം വര്‍ധിച്ച് 48.63 ശതമാനമായി ഉയരുകയും എല്‍ഡിഎഫിന്റെ വോട്ട് വിഹിതം 7.67 ശതമാനം കുറഞ്ഞ് 46 ശതമാനം ആയി ഇടിയുകയും ചെയ്തു.
Kerala
തൃശൂർ: വാടാനപ്പള്ളിയിൽ കെ.സി വേണുഗോപാലിന് അനുകൂലമായി ബോർഡ് സ്ഥാപിച്ച സിപിഎം പ്രാദേശിക നേതാവിന്റെ ശബ്ദരേഖ പുറത്ത്.
കാമറ ഉള്ളത് താൻ അറിഞ്ഞിരുന്നില്ലെന്നും കോൺഗ്രസിൽ വിപ്ലവമുണ്ടാക്കാനാണ് കെ.സി അനുകൂല ബോർഡ് വെച്ചതെന്നും സിപിഎം പ്രവർത്തകൻ അരവശേരി മുഹമ്മദ് പറയുന്ന വോയ്സ് ക്ലിപ്പാണ് പുറത്തുവന്നത്.
ഇയാൾ ബോർഡ് തലയിലേറ്റി കൊണ്ടുപോയി സ്ഥാപിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ‘നമുക്ക് ഏറ്റവും കൂടുതൽ ദേഷ്യമുള്ള കോൺഗ്രസ് പാർട്ടിയിൽ ഒരു വിപ്ലവം ഉണ്ടാക്കാൻ വേണ്ടി മാത്രമാണ് ഇത് ചെയ്തത്. കാമറ അവിടെ ഉള്ള കാര്യം സത്യത്തിൽ എനിക്കറിയില്ല. ഒരു കാമറ ഉണ്ടായിരുന്നു, അത് കേടായി എന്നാണ് വിചാരിച്ചത്. ഇത് അറക്കൽ മൊബൈൽ ഷോപ്പിൽ നിന്നാണെന്ന് തോന്നുന്നുണ്ട്. അവിടെയുള്ള കാമറ ആദ്യം കംപ്ലൈന്റ് ആയിരുന്നു എന്നാണ് പറഞ്ഞിരുന്നത്. ആ ധൈര്യത്തിലാണ് അവിടെ സാധനം വച്ചത്’ -മുഹമ്മദ് സിപിഎം വാട്സാപ്പ് ഗ്രൂപ്പിൽ ഇട്ട ശബ്ദ സന്ദേശത്തിൽ പറയുന്നു.
"എല്ലാവർക്കും നമസ്കാരം. ഞാൻ ഒരുപാട് മെസേജുകൾ കണ്ടു. ഒന്ന് രണ്ട് സ്ഥലത്ത് പോയിട്ട് വീട്ടിൽ വരുമ്പോൾ വാടാനപ്പള്ളിക്കാരുടെയും മറ്റുള്ള ആൾക്കാരുടെയും ഒക്കെ മെസ്സേജ് കണ്ടു. എന്റെ പ്രസ്ഥാനത്തിനോട് ഏറ്റവും കൂടുതൽ എതിരുള്ള ഒരു പാർട്ടിയുടെ ആൾക്കാരുടെ ബോർഡാണ് ഞാൻ വച്ചിട്ടുള്ളത്. കോൺഗ്രസ് പാർട്ടിയുടെ. ഈ ഗ്രൂപ്പിൽ തന്നെ നമുക്ക് എല്ലാവർക്കും അറിയാം. വാടാനപ്പള്ളിയിൽ പാർട്ടി ചിഹ്നത്തിൽ നിൽക്കുന്ന സ്ഥാനാർഥിയെ തോൽപ്പിക്കാൻ വേണ്ടി ഒരുങ്ങിയ ആൾക്കാരൊക്കെ ഈ ഗ്രൂപ്പിലുണ്ട്. വാടാനപ്പള്ളി നേതാക്കന്മാർക്കെതിരെ നിരന്തരം പോസ്റ്റ് ഇടുന്ന ആൾക്കാരും ഉണ്ട്. ഞാൻ അത്ര തരംതാണ കാര്യങ്ങളൊന്നും ചെയ്തിട്ടില്ല.
നമ്മൾക്ക് ഏറ്റവും കൂടുതൽ ദേഷ്യമുള്ള കോൺഗ്രസ് പാർട്ടിയിൽ ഒരു വിപ്ലവം ഉണ്ടാക്കാൻ വേണ്ടി മാത്രമേ ചെയ്തിട്ടുള്ളൂ. പിന്നെ കാമറ അവിടെ ഉള്ള കാര്യം സത്യത്തിൽ എനിക്കറിയില്ല. കാരണം ഒരു കാമറ ഉണ്ടായിരുന്നു, അത് കേടായി. ഇത് അറക്കൽ മൊബൈൽ ഷോപ്പിൽ നിന്നാണെന്ന് തോന്നുന്നുണ്ട്. ആദ്യം അവിടെ കാമറ കംപ്ലൈന്റ് ആയിരുന്നു എന്നാണ് പറഞ്ഞിരുന്നത്. ആ ധൈര്യത്തിലാണ് അവിടെ സാധനം വെച്ചത്. മനസിലായോ?
നമ്മുടെ ഒരുപാട് ചർച്ചകളൊക്കെ ഞാൻ കണ്ടു, കേട്ടു. നമ്മുടെ സ്വന്തം പാർട്ടിക്കാരെ തോൽപ്പിക്കാൻ വേണ്ടി ഒരുങ്ങിയ ആൾക്കാരുടെ ചർച്ചയും കേട്ടു. ഒരുപാട് നല്ല ആൾക്കാരുടെ ചർച്ചയും കേട്ടു. ഞാൻ ഇതിൽ ഒരു വിശദീകരണം തരാൻ വേണ്ടിയിട്ടാണ് ഈ സംസാരിച്ചത്. ഓക്കേ. ഇനി ഇതിൽ ഒരുപാട് ചൊറിയാൻ നിൽക്കണ്ട. ആർക്കെങ്കിലും അങ്ങനെ ഉണ്ടെങ്കിൽ നേരിട്ട് വാ..’ -ശബ്ദ സന്ദേശത്തിൽ പറയുന്നു.
കഴിഞ്ഞ ദിവസം രാത്രി 11 നാണ് വാടാനപ്പള്ളി പഞ്ചായത്ത് ഓഫിസിന് മുന്നിൽ ബോർഡ് പ്രത്യക്ഷപ്പെട്ടത്. കെ.സി നയിക്കട്ടെ എന്നായിരുന്നു ബോർഡിലുള്ളത്. സേവ് കോൺഗ്രസ് എന്നും എഴുതിയിരുന്നു.
Kerala
തിരുവനന്തപുരം: തന്റെ പേരിൽ കെ.സി.വേണുഗോപാലിനെതിരേ പ്രചരിക്കുന്ന വ്യാജ ഫേസ്ബുക്ക് പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കണമെന്നു കാട്ടി മുൻ മന്ത്രി കെ.സി ജോസഫ് എഐസിസിക്ക് പരാതി നൽകി.
ഇതുപോലെ മറ്റു പല നേതാക്കളുടെയും പേരിൽ അവരുടെ അറിവില്ലാതെ പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. ഇതിന്റെ പിന്നിൽ ആരാണെങ്കിലും ഇത് അല്പത്തരമാണെന്ന് പറയാതെ വയ്യ.
കോണ്‍ഗ്രസ് പാർട്ടിയെയും നേതാക്കളെയും പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്താൻ പാർട്ടിയെ സ്നേഹിക്കുന്ന ആരെങ്കിലും തയാറാകുമെന്ന് തോന്നുന്നില്ല. ഇതുകൊണ്ട് എന്തെങ്കിലും നേടാമെന്ന് ആരും കരുതരുത്.
എനിക്ക് പറയാനുള്ളതു ഞാൻ തന്നെ പറഞ്ഞു കൊള്ളാം. അതിനായി ആരും ബുദ്ധിമുട്ടേണ്ടയെന്നും കെ.സി.ജോസഫ് പറഞ്ഞു
National
ന്യൂഡൽഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഉജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ ഡൽഹിയിൽ സജീവമാകുന്നു. ആലപ്പുഴയിൽ നിന്നുള്ള എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനാണ് രാഹുൽ ഗാന്ധിക്ക് താൽപര്യമെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ നൽകുന്ന സൂചന. ഔദ്യോഗിക ചർച്ചകൾക്ക് മുൻപായി രാഹുൽ ഗാന്ധി വേണുഗോപാലുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിന്റെ പേര് ഉയരുന്നതിനെതിരെ മുൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തിയത് ചർച്ചകൾക്ക് ചൂടേറ്റിയിട്ടുണ്ട്. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എന്ന നിലയിൽ വേണുഗോപാൽ എംഎൽഎമാരിൽ സമ്മർദം ചെലുത്തി ഗ്രൂപ്പുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നാണ് സതീശന്റെ പ്രധാന ആരോപണം.
നെന്മാറ, കഴക്കൂട്ടം, വടക്കാഞ്ചേരി, നെടുമങ്ങാട്, ചേർത്തല എന്നീ മണ്ഡലങ്ങളിൽ വേണുഗോപാൽ ഇടപെട്ട് സ്ഥാനാർത്ഥികളെ നിശ്ചയിച്ചില്ലായിരുന്നെങ്കിൽ യുഡിഎഫിന് കൂടുതൽ സീറ്റുകൾ ലഭിക്കുമായിരുന്നുവെന്നും സതീശൻ നേതൃത്വത്തെ അറിയിച്ചു. താൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോയെന്നും സ്വന്തം നേട്ടത്തിനായി ഗ്രൂപ്പുകൾ ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം വാദിച്ചു.
Kerala
കൊച്ചി: മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള എഐസിസി നിരീക്ഷകരുടെ യോഗത്തിന് പിന്നാലെ കേരളത്തില്‍ ഫ്ലക്സ് യുദ്ധം വീണ്ടും മുറുകുന്നു. കെ.സി. വേണുഗോപാലിനായി വച്ച ഫ്ലക്സ് കീറി നശിപ്പിച്ചു.
കളമശേരിയിലെ എച്ച്എംടി ജംഗ്ഷനില്‍ ഓട്ടോ സ്റ്റാന്‍ഡിന് സമീപം സ്ഥാപിച്ച ഫ്ലക്സാണ് കീറി നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
സേനാധിപനല്ല, മന്ത്രിയുമല്ല, ഒരേയൊരു രാജാവ്, ദ റിയല്‍ കിംഗ് എന്നെഴുതിയ ഫ്ലക്സാണ് കീറിയിരിക്കുന്നത്. മുഖത്തിന്റെ ഭാഗം ബ്ലേഡു കൊണ്ട് കീറിയ നിലയിലാണ്. കഴിഞ്ഞ ദിവസമാണ് എഇവിടെ ഫ്ലക്സ് വച്ചത്. വി.ഡി. സതീശന് സ്വാധീനമുള്ള മേഖലായാണ് കളമശേരി.
സതീശന്റെ വിശ്വസ്തനായ മുഹമ്മദ് ഷിയാസിന്റെ പ്രവര്‍ത്തന മേഖല കൂടിയാണിത്. എന്നാല്‍ ഈ ഫ്ലക്സ് ആരാണ് കീറിയതെന്നോ എപ്പോഴാണ് കീറിയതെന്നോ വ്യക്തമല്ല. അതേസമയം, മുഖ്യമന്ത്രി തര്‍ക്കം തെരുവിലേക്ക് നീങ്ങിയതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ട്.
Kerala
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി ഫ്ളക്സ് പോരാട്ടം തുടരുന്നു. ഡല്‍ഹിയിലും തിരുവനന്തപുരത്തും കെ.സി. വേണുഗോപാലിനായി ഫ്ലക്സുകള്‍ പ്രത്യക്ഷപ്പെട്ടു.
ഡല്‍ഹി കേരള ഹൗസിന് മുന്നിലും കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിലുമാണ് ഫ്ലക്സുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും എന്‍ജിഒ അസോസിയേഷന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പേരിൽ സ്ഥാപിച്ച ഫ്ലക്സുകളിൽ "നയിച്ചവന്‍ നായകന്, ദ റിയൽ ലീഡർ' എന്നാണ് കുറിച്ചിരിക്കുന്നത്.
അതേസമയം, ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ വെച്ച മറ്റൊരു ഫ്ലക്സില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം കെ.സിയുടെയും ചിത്രമാണുള്ളത്. ഇന്ദിരാഭവന് മുന്നിലെ ഫ്ലക്സ് ബോര്‍ഡില്‍ "കുഞ്ഞൂഞ്ഞിന് ശേഷം കെ.സി' എന്നാണ് എഴുതിയിരിക്കുന്നത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രത്തിനൊപ്പമാണ് കെ.സിയുടെ ചിത്രവും ചേർത്തിരിക്കുന്നത്.
National
ന്യൂഡൽഹി: പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ (പിഎസി) ചെയർമാനായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിയെ വീണ്ടും നിയമിച്ചു.
കേരളത്തിൽ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് വേണുഗോപാൽ തുടർച്ചയായ രണ്ടാം തവണയും പിഎസി അധ്യക്ഷനാകുന്നത്. ഭരണകക്ഷിക്കു ഭൂരിപക്ഷമുള്ള പിഎസിയിലെ 31 അംഗങ്ങളിൽ വേണുഗോപാൽ മാത്രമാണു കേരളത്തിൽ നിന്നുള്ളത്.
സ്പീക്കർ ഓം ബിർളയാണ് വേണുഗോപാലിനെ വീണ്ടും അധ്യക്ഷനായി നിയമിച്ച് സമിതി പുനഃസംഘടിപ്പിച്ചത്. പാർലമെന്റ് സമിതികളിൽ ഏറ്റവും പ്രധാനപ്പെട്ടതും കൂടുതൽ അധികാരങ്ങളുള്ളതും പ്രതിപക്ഷത്തിന് അധ്യക്ഷസ്ഥാനം ലഭിക്കുന്നതുമാണ് പിഎസി.
പൊതുസംരംഭങ്ങളുടെ സമിതിയായ പബ്ലിക് അണ്ടർടേക്കിംഗ്സ് കമ്മിറ്റിയുടെ (പിയുസി) ചെയർമാനായി ബിജെപിയുടെ ബൈജയന്ത് പാണ്ട നിയമിതനായി. പട്ടികജാതി, വർഗ ക്ഷേമ സമിതി ചെയർമാനായി ബിജെപിയിലെ ഫഗൻ സിംഗ് കുലസ്തെയെയും എസ്റ്റിമേറ്റ്സ് കമ്മിറ്റി ചെയർമാനായി ബിജെപി നേതാവ് സഞ്ജയ് ജയ്സ്വാളിനെയും സ്പീക്കർ നിയമിച്ചു. സിപിഎമ്മിലെ ജോണ്‍ ബ്രിട്ടാസ് പിയുസിയിലും വി. ശിവദാസൻ പട്ടികജാതി, വർഗ സമിതിയിലും അംഗമാണ്.
ബിജെപി നേതാക്കളും മുൻ കേന്ദ്രമന്ത്രിമാരുമായ രവിശങ്കർ പ്രസാദ്, അനുരാഗ് താക്കൂർ എന്നിവരും നിഷികാന്ത് ദുബെ, അശോക് റാവു ചവാൻ, ജഗദാംബിക പാൽ, സി.എം. രമേഷ് തുടങ്ങിയവരും ഡിഎംകെയുടെ ടി.ആർ. ബാലു, ടിഎംസിയുടെ കല്യാണ്‍ ബാനർജി, എൻസിപിയുടെ പ്രഫുൽ പട്ടേൽ, എസ്പിയുടെ ധർമേന്ദ്ര യാദവ്, ടിഡിപിയുടെ മഗുന്ത ശ്രീനിവാസുലു റെഡ്ഢി തുടങ്ങിയവരും സമിതിയംഗങ്ങളാണ്.
ബിജെപിയിലെ അപരാജിത സാരംഗിയാണ് ഏക വനിതാ അംഗം. പാർലമെന്റ് അനുവദിച്ച ഫണ്ടുകൾ അംഗീകൃത പരിധിക്കുള്ളിൽ സർക്കാർ ചെലവഴിച്ചുവെന്ന് ഉറപ്പാക്കുകയാണ് പിഎസിയുടെ പ്രധാന കടമ. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) ഓഡിറ്റ് റിപ്പോർട്ട് പിഎസി പരിശോധിക്കും.
Kerala
കണ്ണൂർ: എക്സിറ്റ് പോളുകളേക്കാൾ വലിയ വിജയം യുഡിഎഫിനുണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറിയും എംപിയുമായ കെ.സി. വേണുഗോപാൽ. എക്സിറ്റ് പോളുകളെ അല്ല വിശ്വസിക്കുന്നത്.
അതിനെക്കാൾ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കാനാകും. മേയ് നാലാം തീയതി യുഡിഎഫിന്റെ ദിവസമായിരിക്കുമെന്നും വേണുഗോപാൽ കണ്ണൂരിൽ മാധ്യമങ്ങളോടു പറഞ്ഞു.
കണ്ണൂരിലടക്കം അദ്ഭുതങ്ങളുണ്ടാകും. എക്സിറ്റ് പോളുകളുടെ കാര്യത്തിൽ കുറേ നാളുകളായി ഞങ്ങളുടെ നിലപാട് ഒന്നുതന്നെയാണ്. എക്സിറ്റ് പോളുകളെ ആശ്രയിച്ചല്ല ഞങ്ങൾ മുന്നോട്ടു പോകാറുള്ളത്.
സർക്കാരിനെതിരായ ശക്തമായ വികാരവും ഇന്ദിരാ ഗാരന്റിയോടുള്ള പ്രതിബദ്ധത എന്നിവയെല്ലാമാണ് തെരഞ്ഞെടുപ്പിൽ കണ്ടത്. എന്തായാലും ഇനി മൂന്നുദിവസത്തെ കാര്യമല്ലേയുള്ളൂ. അതുവരെ കാത്തിരിക്കാം. നമ്മൾ എന്തിനാണ് അതിൽ തല പുണ്ണാക്കുന്നത്.
നാലാം തീയതി യുഡിഎഫിന്റെ ദിവസമായിരിക്കുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്നു വേണുഗോപാൽ ഒഴിഞ്ഞുമാറി. ഇത്തരം കാര്യങ്ങളിൽ തുറന്ന ചർച്ച വേണ്ടെന്ന് പാർട്ടി തീരുമാനിച്ചിട്ടുണ്ടെന്നും നിങ്ങൾ എന്താണ് പ്രതിപക്ഷ നേതാവിനെക്കുറിച്ച് എൽഡിഎഫ് നേതാക്കളോട് ചോദിക്കാത്തത് എന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ പ്രതികരണം.
പ്രതിപക്ഷ നേതാവ് ആരാകുമെന്ന് രാവിലെ മുതൽ വൈകുന്നേരം വരെ അവരോട് ചോദിക്കണം. നിങ്ങൾ വൺസൈഡ് ആകാതെ, കൃത്യമായിട്ട് അവരോട് ചോദിക്കണമെന്നും വേണുഗോപാൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന്റെ വിക്കിപീഡിയ പേജിൽ അദ്ദേഹത്തെ കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വിശേഷിപ്പിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ വ്യാപകം. നിലവിൽ കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉണ്ടായ ഈ 'ഡിജിറ്റൽ നീക്കത്തിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് കെ.സി. വേണുഗോപാലിന്റെ വിക്കിപീഡിയ പ്രൊഫൈലിൽ ' കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രി എന്ന വാചകം പ്രത്യക്ഷപ്പെട്ടത്. സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കോൺഗ്രസ് ഗ്രൂപ്പുകളിലും സൈബർ ഇടങ്ങളിലും ഇത് സംവാദങ്ങൾക്ക് കാരണമായി.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടിയിൽ ചർച്ചകൾ സജീവമാണെന്ന സൂചനയാണോ ഇതെന്ന് രാഷ്ട്രീയ എതിരാളികൾ പരിഹസിച്ചു. വിവാദം കൊഴുത്തതോടെ വിക്കിപീഡിയയിൽ മാറ്റം വരുത്തുകയും തെറ്റായ വിവരണം നീക്കം ചെയ്യുകയും ചെയ്തു.
Kerala
ആലപ്പുഴ: വി.എസ്. അച്യുതാനന്ദൻ ഉണ്ടായിരുന്നെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടിയിലെ നെറികേടുകളെ ചോദ്യംചെയ്തേനെയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
ആലപ്പുഴ തിരുവമ്പാടി സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഎസിനോട് വിയോജിപ്പുണ്ടായിരുന്നു. എന്നാൽ കൊള്ളനടക്കുമ്പോൾ, പാർട്ടി അരുതാത്ത വഴിയിലൂടെ പോകുമ്പോൾ ചോദ്യം ചെയ്യാൻ വിഎസ് ഉണ്ടായിരുന്നു.
വി.എസിന്റെ അഭാവത്തിൽ ഇത്തരം ചോദ്യങ്ങൾ ചോദിക്കാൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ സീനിയറായിട്ടുള്ള നേതാവാണ് ജി. സുധാകരൻ. സുധാകരൻ കുറെക്കാലമായി ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുകയാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
സുധാകരനെ മന്ത്രിയാക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും. അയ്യന്റെ സ്വർണം കട്ടവർക്ക് ജനകീയ കോടതിയിൽ ശിക്ഷ ലഭിക്കും. തോട്ടപ്പള്ളി സ്പിൽവേ തുറക്കാതെ മഹാപ്രളയം ഉണ്ടാക്കിയെന്ന ആരോപണം ഉന്നയിച്ചത് ഇന്നത്തെ മന്ത്രിയാണ്. മുഖ്യമന്ത്രി അതിന് മറുപടി നൽകുന്നില്ല.
വ്യാജശബ്ദ സന്ദേശമാണെങ്കിൽ എന്തുകൊണ്ട് കേസ് കൊടുക്കുന്നില്ല. കൃത്യമായും കൃഷ്ണൻകുട്ടിയുടെ ശബ്ദമായിരുന്നു അത്. നൂറിലധികം അധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തിൽ വരും. യുഡിഎഫ് തരംഗമാണ്.
കേരളത്തെ വിലക്കു വാങ്ങാമെന്നാണ് ബിജെപി വിചാരിക്കുന്നത്. ജനങ്ങളുടെ മനസ് വാങ്ങൻ പറ്റില്ല. കേരളം നിങ്ങൾക്ക് ചേരുന്ന സംസ്ഥാനമല്ലെന്ന് മാത്രമേ ബിജെപിക്കാരോടു പറയാനുള്ളൂ.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇതേ സ്ഥാനാർഥി ഈ പരിശ്രമം നടത്തിയിരുന്നു. എ ക്യാറ്റഗറി മണ്ഡലമെന്ന് പറഞ്ഞ് പണം ഒഴുക്കുകയാണ്. ഇതിൽ ഇലക്ഷൻ കമ്മീഷൻ മിണ്ടുന്നില്ല. തെളിവുകൾ പുറത്തു വന്നിട്ടും നടപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
District News
അമ്പലപ്പുഴ: അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ക്കും നാട്ടില്‍ പ്രളയമുണ്ടാക്കി ജനങ്ങളെ ദുരിതത്തിലാഴ്ത്തിയവര്ക്കും ജനകീയ കോടതി ശിക്ഷവിധിക്കുന്ന ദിവസമാണിതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ സ്വര്‍ണം മോഷ്ടിച്ചവരെ നീതിന്യായ കോടതിയിലും അന്വേഷണത്തിലും രക്ഷപ്പെടുത്താന്‍ ശ്രമങ്ങളുണ്ടായി. പക്ഷേ ജനങ്ങളുടെ കോടതി അവരെ വെറുതേവിടില്ലെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിക്കും.
തോട്ടപ്പിള്ളി സ്പില്‍വേ അടച്ചിട്ട് 2018ലെ പ്രളയം മനപ്പൂര്‍വം സൃഷ്ടിക്കുകയായിരുന്നെന്ന് തന്റെ മന്ത്രിസഭയിലെ ഒരു മന്ത്രിതന്നെ ഉന്നയിച്ച ആരോപണത്തിന് മുഖ്യമന്ത്രി പിണറായി വിജയന് ഇതുവരെ മറുപടി പറയാത്തത് എന്തുകൊണ്ടാണ്. മന്ത്രി കൃഷ്ണന്‍കുട്ടിയുടെ ശബ്ദം എഐ ഉപയോഗിച്ച് വ്യാജമായി ഉണ്ടാക്കിയതാണെന്നാണല്ലോ അവര്‍ ആദ്യം പറഞ്ഞത്. അങ്ങനെയാണെങ്കില്‍ വ്യാജശബ്ദരേഖ ഉണ്ടാക്കിയവരെ കേസെടുത്ത് അറസ്റ്റ് ചെയ്യാത്തത് എന്തു കൊണ്ടാണ്? 400ല്‍ അധികം ആളുകളുടെ ജീവനെടുക്കുകയും കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാക്കുകയും ചെയ്ത മഹാപ്രളയം ഒരു പ്രശ്നമല്ലെന്നാണോ പിണറായി പറയുന്നത്?
പിണറായി സര്‍ക്കാരിനെ പത്തു വര്‍ഷം സഹിച്ച ജനങ്ങള്‍ ഇനി 5 വര്‍ഷംകൂടി സഹിക്കാന്‍ തയാറാവണമെന്നാണ് എല്‍ഡിഎഫ് പറയുന്നത്. ഇനി ഒരു ദിവസം പോലും ഈ ദുര്‍ഭരണം സഹിക്കാന്‍ തയാറല്ലെന്ന് കേരള ജനത തീരുമാനിച്ചു കഴിഞ്ഞു. സംസ്ഥാനമെങ്ങും യുഡിഎഫ് തരംഗം ആഞ്ഞടിക്കുകയാണ്. നൂറിലധികം സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നതില്‍ സംശയമില്ല.
പാലക്കാട്ട് ബിജെപി സ്ഥാനാര്‍ഥി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയത് പകല്‍വെളിച്ചംപോലെ തെളിഞ്ഞിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന് മിണ്ടുന്നില്ല. ഇതേ സ്ഥാനാര്‍ഥി നേരത്തേ ആലപ്പുഴയില്‍ മത്സരിച്ചപ്പോഴും ഇത്തരത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചത് യുഡിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു. വോട്ടിന് പണം എന്ന ഉത്തരേന്ത്യയിലെ രീതി കേരളത്തിലും നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
കേരളത്തിലെ ജനങ്ങളുടെ മനസ് സ്വന്തമാക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ട ബിജെപി ഇപ്പോള്‍ കേരളത്തെ പണം കൊടുത്ത് വിലയ്ക്കു വാങ്ങാമെന്ന് വ്യാമോഹിക്കുകയാണ്. ആ വ്യാമോഹത്തിനു കേരള ജനത നല്കുന്ന കനത്ത പ്രഹരം കൂടിയായിരിക്കുംഈ തരഞ്ഞെടുപ്പ്. കേരളം നിങ്ങള്‍ക്കു ചേരുന്ന ചേരുവയുള്ള സംസ്ഥാനമല്ല മക്കളേ എന്നാണ് ബിജെപിക്കാരോട് പറയാനുള്ളത്. കേരളം വിലയ്ക്കു വാങ്ങാന്‍ നിങ്ങള്‍ക്കു പറ്റില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: പാലക്കാട്ട് ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍മാര്‍ക്ക് പരസ്യമായി പണം വിതരണം ചെയ്തതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന് കര്‍ശന നടപടിയെടുക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം നല്‍കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ അതീവ ഗുരുതരമായ ലംഘനമാണ്.
പാലക്കാട് ബിജെപി പരസ്യമായി പണം വിതരണം ചെയ്തിട്ടും തെരഞ്ഞെടുപ്പു കമ്മീഷന് എന്താണ് ചെയ്യുന്നത്? ബിജെപിയുടെ പണക്കൊഴുപ്പ് കേരളത്തിലുടനീളം കാണാം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി ഇത്തരത്തില്‍ പണം നല്‍കുന്നത് പതിവാണ്. ആലപ്പുഴയിലും ഈ പ്രവണത തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു. ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങള്‍ എന്ന് പറയുന്നിടത്ത് ഇതാണ് പതിവായി നടക്കുന്നതെന്നും കെ. സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എവിടെയാണ്? ഇന്ന് ടിവിയിലും ഓണ്‍ലൈനിലും തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ പാടില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം യുഡിഎഫ് മാത്രമാണ് അനുസരിച്ചത്. എല്‍ഡിഎഫിന്റെയും ബിജെപിയുടെയും പരസ്യങ്ങള്‍ ഇന്നും ടിവിയിലും ഓണ്‍ലൈനിലും വരുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യത്തില്‍ എന്താണ് ചെയ്യുന്നത്.
കണ്ണൂരിലും കാസര്‍ഗോഡും സിപിഎം കള്ളവോട്ട് ചെയ്യാന്‍ വേണ്ടി വ്യാജ ഐഡന്റിറ്റി കാര്‍ഡുകള്‍ നിര്‍മിക്കുന്നുവെന്ന ആരോപണം കെ.സി. വേണുഗോപാല്‍ ആവര്‍ത്തിച്ചു. കണ്ണൂര്‍ ജില്ലയിലെ പലയിടങ്ങളിലും ചീമേനിയിലും രാത്രിയുടെ അന്ത്യയാമങ്ങളില്‍ വ്യാജ കാര്‍ഡുകള്‍ അച്ചടിച്ചു കൊണ്ടിരിക്കുകയാണ്. സിപിഎമ്മിന്റെ അകത്തു നിന്നു തന്നെ ഇതു സംബന്ധിച്ച് തങ്ങള്‍ക്ക് വിവരം കിട്ടിയിട്ടുണ്ടെന്നും ഇക്കാര്യം തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
ഇത് പരിശോധിക്കേണ്ടതും നടപടിയെടുക്കേണ്ടതും തെരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവാദിത്തമാണ്. വ്യാജ കാര്‍ഡ് നിര്‍മാണം ഉന്നയിച്ചതിന് തനിക്ക് വക്കീല്‍ നോട്ടീസ് കിട്ടിയിട്ടുണ്ട്. അതിന് മറുപടി കൊടുത്തിട്ടുണ്ടെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി
Kerala
ആലപ്പുഴ: കേരളം ബൈ ബൈ പിണറായി എന്നു പറയേണ്ട സമയമായെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. ഡാഷ് മോനെ എന്നു രേവന്ത് റെഡിയോടു പറഞ്ഞ മുഖ്യമന്ത്രി ആ ഡാഷ് പൂരിപ്പിക്കണം.
മുഖ്യമന്ത്രിയുടെ നിലവാരവും ജി.സുധാകരനെ പോലുള്ളവർ എന്തുകൊണ്ട് നിലപാടെടുക്കുന്നുവെന്നും മനസിലായല്ലോ.
ജി.സുധാകരൻ സത്യത്തിനും നീതിക്കുവേണ്ടി പോരാടുന്ന നേതാവാണെന്നും അദ്ദേഹം വ്യക്തമാക്കി.
അമ്പലപ്പുഴ മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി ജി.സുധാകരന്റെ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശ വേദിയായ വട്ടപ്പള്ളിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കേ മുഖ്യമന്ത്രി പിണറായി വിജയനോട് 10 ചോദ്യങ്ങളുമായി കെ.സി. വേണുഗോപാല്‍ എംപി. ചോദ്യങ്ങള്‍ അടങ്ങുന്ന കത്ത് കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിക്ക് അയച്ചു.
ഉദ്യോഗസ്ഥരെ ഒഴിവാക്കി ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അദ്ദേഹത്തിന്റെ വസതിയില്‍ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതിനു പിന്നിലെ അജന്‍ഡ എന്തായിരുന്നു എന്നതാണ് ആദ്യ ചോദ്യം.
ഡല്‍ഹിയില്‍ കേരള ഹൗസില്‍ ഇതേ പോലെ ഉദ്യോഗസ്ഥരെ ഒഴിവാക്കി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് മുഖ്യമന്ത്രി പ്രഭാത ഭക്ഷണ വിരുന്നു നല്‍കിയത് എന്തു ‘ഡീല്‍’ ഉറപ്പിക്കാനായിരുന്നുവെന്നും വേണുഗോപാല്‍ ചോദിക്കുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി ഡല്‍ഹിയില്‍ പല തവണ ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
പക്ഷേ, ഡല്‍ഹിക്കു പുറത്ത് മുഖ്യമന്ത്രി ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കില്‍ അത് ഡീലിന്റെ ഭാഗം ആയിരുന്നോ എന്നും കത്തില്‍ ചോദിക്കുന്നു.
പിഎം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നതിനെതിരേ സിപിഐയുടെയും അവരുടെ മന്ത്രിമാരുടെയും പരസ്യ എതിര്‍പ്പിനെ മറികടന്ന് ബിജെപിയുമായി ധാരണയിലെത്തി കരാറില്‍ ഏര്‍പ്പെട്ടത് എന്തു ഡീല്‍ ആണെന്നും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ലേബര്‍കോഡ് വിഷയത്തിലും എല്‍ഡിഎഫിലെ ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാതെ അതീവരഹസ്യമായി ലേബര്‍ കോഡിനു ചട്ടങ്ങള്‍ രൂപീകരിക്കുകയും നടപടികളുമായി മുന്നോട്ടു പോകുകയും ചെയ്തത് ആരെ പേടിച്ചാണെന്നും കത്തില്‍ ചോദിക്കുന്നു.
മുഖ്യമന്ത്രിയുടെ മറുപടിക്കായി കാത്തിരിക്കുന്നതായി പറഞ്ഞുകൊണ്ടാണ് കെ.സി. വേണുഗോപാല്‍ കത്ത് അവസാനിപ്പിക്കുന്നത്.
സംസ്ഥാനത്തെ ദുരിതത്തിലാക്കിയ മഹാപ്രളയം മനഃപൂര്‍വം സൃഷ്ടിച്ചതാണെന്നു വെളിപ്പെടുത്തുന്ന മന്ത്രിയുടെ ശബ്ദരേഖയിലെ ഉള്ളടക്കം സംബന്ധിച്ച് വരാന്‍ പോകുന്ന യുഡിഎഫ് സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രളയമുണ്ടാക്കാന്‍ വേണ്ടി അണക്കെട്ടുകള്‍ അടച്ചിട്ടുവെന്നാണ് മന്ത്രിയുടെ ശബ്ദരേഖ. ഇതുകേട്ട് താന്‍ ഞെട്ടിത്തരിച്ചുപോയി. കേരളത്തെ കൃത്രിമ പ്രളയത്തിലേക്ക് വലിച്ചിഴച്ചവര്‍ അതിനു സമാധാനം പറയേണ്ടി വരുമെന്നും വേണുഗോപാല്‍ പറഞ്ഞു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചെയ്തതുപോലെ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ച് കേരളത്തിലെ സാമൂഹികജീവിതം കലുഷിതമാക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങള്‍ക്ക് സിപിഎം കൂട്ടുനില്‍ക്കുകയാണെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.
ബിജെപി സംസ്ഥാന അധ്യക്ഷനും സിപിഎം പോളിറ്റ്ബ്യൂറോ അംഗവും കേരളത്തില്‍ നടത്തിയ ഒരേ സ്വഭാവമുള്ള വര്‍ഗീയ പ്രസ്താവന അതിന് തെളിവാണ്. രണ്ട് പ്രസ്താവനയും ഒരേ കേന്ദ്രത്തില്‍ തയാറാക്കിയതാണ്. കേരളത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീല്‍ ഇതോടെ കൂടുതല്‍ വ്യക്തമായി.
വടക്കേ ഇന്ത്യയില്‍ ബിജെപി പരീക്ഷിച്ച് വിജയിച്ച വിഭജന തന്ത്രത്തിന് കേരളത്തില്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ തന്നെ കൂട്ടുനില്‍ക്കുന്നത് അപകടകരമാണ്. കേരളത്തെ മോശമായി ചിത്രീകരിച്ച ‘കേരള സ്റ്റോറി’ എന്ന സിനിമ കാണാന്‍ കൂട്ടാക്കാതെ തിരസ്കരിച്ചവരാണ് കേരള ജനത. കേരളത്തെ വര്‍ഗീയമായി വിഭജിക്കാന്‍ സിപിഎമ്മും ബിജെപിയും ചേര്‍ന്നു നടത്തുന്ന നീക്കങ്ങള്‍ക്കു കേരളം ഈ തെരഞ്ഞെടുപ്പില്‍ കൃത്യമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
പത്തനംതിട്ട: കേരളത്തില്‍ യുഡിഎഫ് അനുകൂല തരംഗമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. റാന്നി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പഴകുളം മധുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം പേരൂര്‍ച്ചാലില്‍ നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മത്സരം കടുപ്പമാണന്നാണ് കുറെ സര്‍വേകള്‍ പറയുന്നത്. എന്നാല്‍ ജനങ്ങളുടെ സര്‍വേയില്‍ യുഡിഎഫ് ബഹുദൂരം മുന്നിലാണ്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ക്ക് ശിക്ഷ ഉറപ്പാക്കും. വിശ്വാസം സംരക്ഷിക്കുക തന്നെ ചെയ്യും.
പിണറായിയുടെ മുന്നില്‍ കവാത്ത് മറക്കുന്ന എംഎല്‍എ ആയിരുന്നു പ്രമോദ് നാരായണെന്ന് വേണുഗോപാല്‍ കുറ്റപ്പെടുത്തി. ശബരിമല സ്വര്‍ണകൊള്ള വിഷയത്തില്‍ റാന്നി എംഎല്‍എയുടെ നിലപാട് എന്തായിരുന്നുവെന്ന് എല്ലാര്ക്കും വ്യക്തമായതാണ്. സ്വര്‍ണം കട്ട സഖാക്കളെപ്പറ്റി ഒരക്ഷരം എംഎല്‍എ മിണ്ടിയില്ല.
സിപിഎം നേതാക്കളാണ് ജയിലിലായത്. അവരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. കുറ്റപത്രം പോലും നല്‍കിയിട്ടില്ല. ദുഃസ്വപ്നത്തില്‍ പോലും മൂന്നാം തവണ പിണറായി വരുന്നത് കാണാന്‍ കേരളീയര്‍ ഇഷ്ടപ്പെടുന്നില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായതോടെ സിപിഎം പഴയ കള്ളവോട്ട് തന്ത്രം പൊടിതട്ടിയെടുത്ത് പ്രയോഗിക്കാൻ വ്യാജ ആധാർ കാർഡുകൾ നിർമിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
ഉന്നത നേതൃത്വത്തിന്റെ പിന്തുണയോടെയാണ് വ്യാജ ആധാർ കാർഡുകൾ നിർമിക്കുന്നതെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പയ്യന്നൂർ സിപിഎം ഓഫീസ് കേന്ദ്രീകരിച്ചാണ് വ്യാജ ആധാർ കാർഡ് നിർമാണം നടന്നുവരുന്നത്. കല്യാശേരി മണ്ഡലത്തിലുള്ള നിരവധി വോട്ടുകള്‍ സിപിഎം പയ്യന്നൂരിലും ചേര്‍ത്തിട്ടുണ്ട്.
ഈ ഇരട്ട വോട്ടുകള്‍ക്ക് വ്യാജ ആധാര്‍ കാര്‍ഡ് നിർമിച്ച് കള്ളവോട്ട് ചെയ്യാനുള്ള നീക്കമാണു നടക്കുന്നത്. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് സ്ഥാനാര്‍ഥി പരാതി നല്‍കിയിട്ടുണ്ട്. പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് ഗൗരവത്തിലെടുത്ത് ഇടപെടൽ നടത്തണം.
പരാജയ ഭീതിയിൽ വിറളിപിടിച്ച മാര്‍ക്സിസ്റ്റ് പാര്‍ട്ടി പയ്യന്നൂരിനു പുറമെ മറ്റിടങ്ങളിലും ജനാധിപത്യ വിരുദ്ധമായ രീതിയിലാണ് കാര്യങ്ങള്‍ നടത്തുന്നത്. തൃക്കരിപ്പുരില്‍ സന്ദീപ് വാര്യരെ തടഞ്ഞു. ജി. സുധാകരന്റെ ഡ്രൈവറെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി.
സിപിഎമ്മില്‍നിന്നു പുറത്തുവന്നവരെ ടി.പി. ചന്ദ്രശേഖരന്റെ അനുഭവം ഓര്‍മിപ്പിച്ചുകൊണ്ടാണു സിപിഎം നേരിടുന്നത്. എന്തെല്ലാം തന്ത്രങ്ങള്‍ ഉപയോഗിച്ചാലും എല്‍ഡിഎഫ് ജയിക്കാന്‍ പോകുന്നില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
Kerala
പയ്യന്നൂര്‍: പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഒരു കേന്ദ്രത്തില്‍ നിന്ന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പ്രിന്റ് ചെയ്യാന്‍ തുടങ്ങിയതായി കെ.സി. വേണുഗോപാല്‍.
കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താനിത് പറയുന്നതെന്നും ഇത്തരം പ്രവര്‍ത്തികള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരെക്കൊണ്ട് മറുപടി പറയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ നടന്ന യുഡിഎഫ് പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പരാജയ ഭീതിയിലായ സിപിഎം നേതൃത്വം പയ്യന്നൂരിലും തളിപ്പറമ്പിലും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം നടത്തുകയാണ്. പാര്‍ട്ടി തെറ്റായ വഴിയിലൂടെ കടന്നുപോകുമ്പോള്‍ അത് ചൂണ്ടി ക്കാട്ടിയതിനാണ് വി. കുഞ്ഞികൃഷ്ണനെ സിപിഎമ്മില്‍നിന്നു പുറത്താക്കിയത്.
കുഞ്ഞികൃഷ്ണന് അധികാരത്തിന്റെ അപ്പക്കഷ്ണം തേടിവന്നതല്ല. തെറ്റായ വഴിയിലൂടെ നയിക്കുന്ന പാര്‍ട്ടിക്കെതിരേ പ്രതികരിച്ച് പുറത്തു വന്നതാണ്. അതുകൊണ്ടാണ് കുഞ്ഞികൃഷ്ണനെ പോലുള്ളവരെ പിന്തുണയ് ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതെന്നും വേണുഗോപാല്‍ പറഞ്ഞു.
Kerala
കുറ്റ്യാടി: എഫ്സിആര്‍എ ബിൽ കൊണ്ടുവന്നത് കേരളത്തിലെ എംപിമാര്‍ ഇല്ലാത്ത സമയം നോക്കിയാണെന്നും ബില്‍ പാര്‍ലമെന്റില്‍ പാസാകാതിരിക്കാന് പ്രതിപക്ഷം എന്തുവില കൊടുത്തും പോരാടുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. കുറ്റ്യാടിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.
പ്രതിപക്ഷ കക്ഷികള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് കേന്ദ്രസര്‍ക്കാര്‍ തിരക്കിട്ട് പാര്‍ലമെന്റില്‍ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബില്‍ അവതരിപ്പിക്കുന്നതിനു പിന്നില്‍ ഗൂഢലക്ഷ്യമുണ്ട്.
ബംഗാള്‍, കേരളം, തമിഴ്നാട്, ആസാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പ്രതിപക്ഷത്തെ കുറെയേറെ എംപിമാര്‍ പ്രചാരണത്തിന്റെ തിരക്കിലാണ്. ഈ സമയത്ത് പാര്‍ലമെന്റ് സമ്മേളനം തന്നെ നടത്താന്‍ പാടില്ലാത്തതാണ്. എന്നിട്ടും സമ്മേളനം നടത്തിയെന്നു മാത്രമല്ല, സമ്മേളനത്തിന്റെ അവസാന ദിവസങ്ങളിലാണ് തിരക്കിട്ട് ഈ ബില്‍ അവതരിപ്പിച്ചത്.
ന്യൂനപക്ഷ സമുദായ സംഘടനകളിലെ ഉള്‍പ്പെടെ മനുഷ്യസ്നേഹികള്‍ നടത്തുന്ന ജീവകാരുണ്യ സന്നദ്ധ പ്രവര്‍ത്തനങ്ങളെ തടയാനുദ്ദേശിക്കുന്ന ബില്‍ പാര്‍ലമെന്റില്‍ പാസാകാതിരിക്കാന് പ്രതിപക്ഷം എന്തു വില കൊടുത്തും ശ്രമിക്കും. അതത് സംസ്ഥാനങ്ങളില്‍ അത്യാവശ്യമായി പ്രചാരണത്തിന് ഉണ്ടാകേണ്ട എംപിമാര്‍ ഒഴികെയുള്ളവരെയെല്ലാം കോണ്‍ഗ്രസ് നേതൃത്വം ഡല്‍ഹിയിലേക്ക് വിളിച്ചു വരുത്തിയിട്ടുണ്ട്. ബില്ലിനെതിരേ ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടത്തുന്നത്.
നേരത്തേ വഖഫ് നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍തന്നെ ഇത്തരം നീക്കങ്ങളുടെ പിന്നിലെ ഗൂഢലക്ഷ്യത്തെപ്പറ്റി താന്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചിരുന്നു. വഖഫ് നിയമത്തിന്റെ പേരില്‍ ഇന്ന് മുസ്ലിംകളുടെ സ്വത്ത് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നവര്‍ നാളെ ക്രൈസ്തവര്‍ അടക്കമുള്ള മറ്റ് വിഭാഗങ്ങളുടെ സ്വത്തുക്കളെയും ആക്രമിക്കുമെന്നാണ് അന്ന് താന്‍ പാര്‍ലിമെന്റില്‍ പ്രസംഗിച്ചത്. ഇപ്പോള്‍ അത് അക്ഷരം പ്രതി ശരിയായിരിക്കുകയാണ്.
ആത്മാര്‍ഥമായി മനുഷ്യസ്നേഹത്തിലൂന്നി സന്നദ്ധ സേവനം നടത്തുന്ന ഒട്ടേറെ സംഘടനകളുണ്ട്. ക്രൈസ്തവ സഭകള്‍ അതില്‍ വലിയ പങ്കാണ് വഹിക്കുന്നത്. വിദേശ സംഭാവന ഉള്‍പ്പെടെ ഉപയോഗിച്ചു നടത്തുന്ന വലിയ വലിയ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നാട്ടിലെ പാവപ്പെട്ടവര്‍ക്കുവേണ്ടി തുറന്നു കൊടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
അത്തരം പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കടിഞ്ഞാണിടാന്‍ ഉദ്ദേശിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ വിദേശ സംഭാവന നിയന്ത്രണ നിയമം ഭേദഗതി ചെയ്യുന്നത്. പാര്‍ലമെന്റിന്റെ ബിസിനസ് അഡ്വൈസറി കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുകയോ മറ്റു രാഷ്ട്രീയകക്ഷികളുമായി ആലോചിക്കുകയോ ചെയ്യാതെയാണ് ബില്‍ അവതരിപ്പിച്ചതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
Kerala
കണ്ണൂർ: ശബരിമലയിലെ സ്വർണം കട്ടത് ആരപ്പായെന്നു രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ഉന്നയിച്ച ചോദ്യത്തിനു മറുപടി പറയാതെ മുഖ്യമന്ത്രി പിണറായി വിജയനു മുന്നോട്ടു പോകാനാകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
കണ്ണൂരിൽ രാഹുൽ ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിന് അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്തുവർഷത്തിനിടെ കേരളത്തിൽ ഏറ്റവും വലിയ കൊള്ള നടത്തിയത് ആരാണെന്ന ചോദ്യത്തിന്റെ ഉത്തരമാണ് മുഖ്യമന്ത്രി.
പിഎസ്സി പരീക്ഷകളിൽ ഒന്നാം റാങ്ക് ലഭിച്ചവർക്ക് പോലും സർക്കാർ ജോലി ലഭിക്കാത്ത സംസ്ഥാനമായി കേരളത്തെ സിപിഎം മാറ്റി.
സിപിഎമ്മിന്റെ മൂല്യച്യുതിയാണ് ജീവിതം മുഴുവൻ പാർട്ടിക്കു വേണ്ടി ഉഴിഞ്ഞുവച്ചിരുന്ന വി. കുഞ്ഞികൃഷ്ണനെയും ടി.കെ. ഗോവിന്ദനെയും പാർട്ടി വിടാൻ പ്രേരിപ്പിച്ചതും അവരെ ഇന്ന് യുഡിഎഫിന്റെ വേദിയിലെത്തിച്ചതും. ഇവർ യഥാർഥ കമ്യൂണിസ്റ്റുകളാണ്.
സിപിഎം ഇപ്പോൾ യഥാർഥ കമ്യൂണിസ്റ്റുകളില്ലാത്ത പാർട്ടിയാണ്.രാഹുൽ ഗാന്ധിയുടേത് കമ്യൂണിസ്റ്റ് മനസാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
National
ന്യൂഡൽഹി: കോണ്‍ഗ്രസ് എംപിമാരോട് അടിയന്തരമായി ഡൽഹിയിലെത്തി പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. എഫ്സിആര്‍എ നിയമ ഭേദഗതി ബില്ല് അവതരിപ്പിക്കുന്നതിനാലാണ് അടിയന്തരമായി പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.
നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലെ എംപിമാര്‍ പ്രചാരണത്തിന്റെ തിരക്കിലായ സമയം നോക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ബില്‍ പാര്‍ലിമെന്റിൽ അവതരിപ്പിക്കാന്‍ ശ്രമിച്ചത്. ഇത് പൂര്‍ണമായും ഭരണഘടനാവിരുദ്ധമായ നിയമമാണ്.
ഇത് എന്‍ജിഒകളെയും സമുദായ സംഘടനകളെയും പ്രത്യേകിച്ച് ന്യൂനപക്ഷ സമൂഹങ്ങള്‍ നടത്തുന്ന സംഘടനകളെയും നശിപ്പിക്കും. അതിനാല്‍ ഈ ബില്‍ ഒരുവിധേനയും പാസാകാന്‍ അനുവദിക്കില്ല.ബില്ലിനെതിരെ രാവിലെ 10.30ന് പാര്‍ലമെന്റിന് പുറത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെ.സി. വേണുഗോപാല്‍ അറിയിച്ചു. സ്വൈര്യമായി ജീവിക്കുന്ന ജനങ്ങളെ വിഭജിച്ച് അവര്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താനുള്ള നീക്കമാണ് പ്രധാനമന്ത്രിയും ബിജെപിയും നടത്തുന്നത്.
Kerala
കോട്ടയം: ന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന സന്നദ്ധപ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ബിജെപി ഗൂഢാലോചനയാണു കേന്ദ്ര സര്‍ക്കാരിന്റെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിനു പിന്നിലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
സ്വസ്ഥമായി ജീവിക്കുന്ന ജനങ്ങളെ വിഭജിച്ച് അവര്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താനുള്ള നീക്കമാണു പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും നടത്തുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഇപ്പോള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്‍.
കേരളത്തിലടക്കം, പ്രത്യേകിച്ചു ക്രിസ്ത്യന്‍ സഭകളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ഗൂഢശ്രമമാണിത്. സന്നദ്ധ സേവനം നടത്തുന്ന സംഘടനകളെയും സ്ഥാപനങ്ങളെയും വരിഞ്ഞുമുറുക്കുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലെ എംപിമാര്‍ പ്രചാരണത്തിന്റെ തിരക്കിലായ സമയം നോക്കിയാണു കേന്ദ്ര സര്‍ക്കാര്‍ ഈ ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചത്. ഇതു ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി അപ്പോള്‍ത്തന്നെ പാര്‍ലിമെന്റില്‍ തടസവാദം ഉന്നയിച്ചിരുന്നു.
വിദേശ സംഭാവന വാങ്ങുന്ന ഏത് സ്ഥാപനവും ഏതു സമയത്തും കേന്ദ്ര സര്‍ക്കാരിന് ഏറ്റെടുക്കാമെന്നാണ് ബില്ലില്‍ പറയുന്നത്. എന്തിന് വേണ്ടിയാണ്, ആരെ ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു ഭേദഗതി ബില്‍ കൊണ്ടു വന്നതെന്ന് കേരളത്തില്‍ വന്നു പ്രസംഗിക്കുന്ന പ്രധാനമന്ത്രിയും മറ്റു ബിജെപി നേതാക്കളും വ്യക്തമാക്കണമെന്നും വേണുഗോപാല്‍ പറഞ്ഞു.
വിദേശ സംഭാവന നിയന്ത്രണ ഭേദഗതി നിയമത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന കാര്യമായെടുക്കേണ്ടതില്ല. തെരഞ്ഞെടുപ്പ് സമയത്ത്, സ്ഥാനാര്‍ഥി കൂടിയായ അദ്ദേഹത്തിന് അങ്ങനെയല്ലേ പറയാനാവു. രാജീവ് ചന്ദ്രശേഖറിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് ഈ ബില്‍ പിന്‍വലിപ്പിക്കണമെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ വിദേശ സംഭാവന നിയന്ത്രണ (എഫ്സിആര്‍ഐ) നിയമ ഭേദഗതി ബില്‍ ഭരണഘടനാ അവകാശങ്ങളിലുള്ള കടന്നുകയറ്റമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ഇതു ന്യൂനപക്ഷ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാനുള്ള ഫാസിസ്റ്റ് നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രസര്‍ക്കാരില്‍ അനിയന്ത്രിതമായ അമിതാധികാരം അടിച്ചേല്‍പ്പിക്കുന്ന നടപടിയാണിത്. വിദേശ സംഭാവനകള്‍ ഉപയോഗിച്ച് ഉണ്ടാകുന്ന സ്വത്തുക്കളില്‍ സര്‍ക്കാരിന് കൂടുതല്‍ നിയന്ത്രണാധികാരം നല്‍കുന്നതാണ് എഫ്സിആര്‍എ ഭേദഗതി ബില്‍.
വിദേശ ഫണ്ട് ചെറിയൊരു ഭാഗമായാലും മുഴുവന്‍ ആസ്തിയും അധികാരിക്കു കൈമാറണം. അതായത് ഒരു സ്കൂള്‍, ആശുപത്രി, ഓഫീസ് കെട്ടിടം തുടങ്ങിയവയില്‍ ചെറിയൊരു വിദേശ സംഭാവന മാത്രമുണ്ടെങ്കിലും മുഴുവന്‍ ആസ്തിയും അപകടത്തിലാകും.
പുതുക്കല്‍ വൈകിപ്പിക്കല്‍ തന്നെ ആയുധമാകാം. നിര്‍ദിഷ്ട സമയത്തിനുള്ളില്‍ പുതിയ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത പക്ഷം താത്കാലിക ഏറ്റെടുക്കല്‍ സ്ഥിരമായി മാറാം. ലൈസന്‍സ് വൈകിപ്പിച്ച് ആസ്തി കൈവശപ്പെടുത്തുന്നതിനുള്ള എല്ലാ സാധ്യതകളും തുറന്നിട്ടിരിക്കുന്നു. വിദേശ സംഭാവന സ്വീകരിക്കുന്ന ഏജന്‍സികളുടെയും ന്യൂനപക്ഷങ്ങളുടെയും ആസ്തികള്‍ക്ക് വന്‍ഭീഷണി ഉയര്‍ത്തുന്നതാണ് ഈ ബില്‍.
പൊതുതാത്പര്യം എന്നു പറഞ്ഞ് സര്‍ക്കാരിനു സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കൈകാര്യം ചെയ്യാം. അതിനായി വ്യക്തമായ നിയമപരമായ സംരക്ഷണോപാധികള്‍ പോലും ബില്ലില്‍ ഇല്ല.സ്ഥാപനം നിര്‍മിച്ചവര്‍ക്കോ അവരുടെ പേരില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കോ ഏറ്റെടുക്കപ്പെട്ടവ തിരികെ വാങ്ങാന്‍ പാടില്ല. ഇതോടെ സ്ഥാപനം പണിതവരെ പുറത്താക്കുകയും മണ്ണുംചാരി നിന്നവര്‍ സ്ഥാപനം കൈക്കലാക്കുകയും ചെയ്യുന്നു.
ജനാധിപത്യപരമായ എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനും പൗരസമൂഹ സ്വാതന്ത്ര്യം നിഷേധിക്കുന്നതുമാണ് ഈ നടപടി. ബിജെപിയുടെ പ്രഖ്യാപിത നയങ്ങളിലൊന്നായ ന്യൂനപക്ഷ സന്നദ്ധസംഘടനകളെ മുക്കുകയറിടാനുള്ള നീക്കമാണ് ഈ ഭേദഗതി ബില്ലിന്റെ ഉദ്ദേശ്യം. അതേസമയം സര്‍ക്കാരിന് താല്‍പ്പര്യമുള്ള സന്നദ്ധ സംഘടനകള്‍ക്ക് ഇളവുകള്‍ അനുവദിക്കുന്ന പഴുതുകളും നിയമഭേദഗതിയിലുണ്ട്.
ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും അപകടങ്ങളും പതിയിരിക്കുന്ന ഈ ഭേദഗതി ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. ബിജെപിയുടെ പ്രത്യയശാസ്ത്രങ്ങളോട് യോജിക്കാത്തവരെ ഉന്നംവച്ചുള്ള നിഗൂഢമായ നീക്കമാണിത്.ന്യൂനപക്ഷ സമുദായ സംഘടനകള്‍ ജീവകാരുണ്യ രംഗത്തും സാമൂഹിക,ജനസേവന,വിദ്യാഭ്യാസ രംഗത്തും നടത്തുന്ന സേവനങ്ങളെ പരിമിതപ്പെടുത്താന്‍ മാത്രമെ ഈ നടപടികൊണ്ട് കഴിയൂ. ഇതിനെ പാർലമെന്റിനകത്തും പുറത്തും ശക്തമായി എതിർക്കുമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
Kerala
തൃശൂർ: കോണ്‍ഗ്രസിൽ ആരു മുഖ്യമന്ത്രിയാകും എന്നതിൽ കെ. സുധാകരൻ എംപിയുടെ പരാമർശം വ്യക്തിപരമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
ജനാധിപത്യരീതിയിൽ ആർക്കും അഭിപ്രായം പറയാം. അഭിപ്രായം പറയുന്നവരോട് വീട്ടിൽ പോയി പറഞ്ഞാൽ മതിയെന്നു പറയുന്ന ശൈലി യുഡിഎഫിനില്ല.
എൽപിജി പ്രതിസന്ധി രൂക്ഷമായിട്ടും സംസ്ഥാന സർക്കാർ നടപടിയെടുക്കുന്നില്ല. കടുത്ത പ്രതിസന്ധി നേരിടുന്പോൾ സർക്കാർ നോക്കിനിൽക്കുന്നു. ഇതിനെ തെരഞ്ഞെടുപ്പിൽ ജനം നേരിടും. തദ്ദേശതെരഞ്ഞെടുപ്പിനേക്കാൾ സ്വീകാര്യത യുഡിഎഫിനു ലഭിക്കും. നൂറിലധികം സീറ്റുകൾ നേടും. സ്വീകാര്യത കുറഞ്ഞെന്ന ആരോപണം അവർക്ക് ആശ്വസിക്കാൻവേണ്ടിയാണ്.
ക്ലാസിഫിക്കേഷൻപോലുമില്ലാതെ 200 ബാറുകൾക്കു ലൈസൻസ് പുതുക്കിനൽകിയതിൽ വൻ അഴിമതി നടന്നു. പ്രവർത്തനസമയം നീട്ടിനൽകി ഉത്തരവിറക്കിയ അന്നുതന്നെ ലൈസൻസുകൾ പുതുക്കി. തെരഞ്ഞെടുപ്പുഫണ്ട് ലക്ഷ്യമിട്ട് ഇറക്കിയ ഉത്തരവാണിത്.
ബിജെപി സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ സത്യവാങ്മൂലത്തിൽ സ്വത്തുവിവരം മറച്ചുവച്ചതു തെറ്റായ പ്രവണതയാണ്. മുൻവർഷങ്ങളിൽ വ്യക്തമാക്കിയ വിവരങ്ങൾ ബോധപൂർവം ഒളിപ്പിച്ചെന്നും വേണുഗോപാൽ പറഞ്ഞു.
Kerala
ആലപ്പുഴ: ഈ തെരഞ്ഞെടുപ്പ് സമയത്ത് ബാറുകള്‍ക്കെല്ലാം ലൈസന്‍സ് പുതുക്കിക്കൊടുക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് ഏറ്റവും വലിയ അഴിമതിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
ബാര്‍ ലൈസന്‍സ് അഞ്ച് വര്‍ഷത്തിലൊരിക്കലാണ് പുതുക്കിക്കൊടുക്കാറുള്ളത്. എന്നാല്‍ മാധ്യമങ്ങളിലൂടെ മനസിലാക്കാന്‍ കഴിയുന്നത് കേന്ദ്ര ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷന്‍ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കേരള സര്‍ക്കാര്‍ ലൈസന്‍സ് പുതുക്കാൻ തീരുമാനമെടുത്തിരിക്കുന്നതെന്നാണ്.
കോടിക്കണക്കിന് രൂപ ബാര്‍ ഉടമകളില്‍ നിന്നു കൈക്കൂലി വാങ്ങിയിട്ടാണ് പുതുക്കല്‍ നടപടി പൂര്‍ത്തിയാക്കിയത്.
ക്ലാസിഫിക്കേഷന്‍ നടപടികള്‍ക്കു കാത്തിരിക്കാതെ വെബ്സൈറ്റില്‍പോലും പ്രസിദ്ധീകരിക്കാതെ രഹസ്യമായിട്ടാണ് ബാറുകള്‍ക്കല്ലാം ലൈസന്‍സ് പുതുക്കിക്കൊടുത്തിരിക്കുന്നത്. ബാറുകളുടെ സമയപരിധി കൂട്ടിക്കൊടുത്തതും അഴിമതിയായിരുന്നു. ഇത് അതിനെക്കാളും വലുതാണ്.
കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാന്‍ വേണ്ടി ബാര്‍ ഉടമകള്‍ അവര്‍ ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും സര്‍ക്കാർ ചെയ്തുകൊടുക്കുകയാണ്. ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രചാരണമാണ് ഇടതുമുന്നണി നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനായി കോടിക്കണക്കിന് രൂപയാണ് ബാര്‍ ഉടമകളില്‍നിന്നു കൈപ്പറ്റിയിരിക്കുന്നതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് കുറെ നാളുകളായി കോംപ്രമൈസ്ഡ് ചീഫ് മിനിസ്റ്റര്‍ ആയി മാറി. സിപിഎമ്മിന്റെയും ബിജെപിയുടെയും സ്ഥാനാര്‍ഥി പട്ടിക പരിശോധിച്ചാൽ കൃത്യമായ അന്തര്‍ധാരയുണ്ടെന്ന് മനസിലാകും. തെരഞ്ഞെടുപ്പില്‍ പരസ്പരം സഹായിക്കാനുള്ള അന്തര്ധാരായാണത്. ഇത് ഞങ്ങള്‍ നേരത്തേ വ്യക്തമാക്കിയതാണെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.
മോദിയുടെ മുന്നില്‍ ഒന്നും പറയാന്‍ കഴിയുന്നില്ല. ഇഡിയെ പേടിച്ച് ജീവിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്. അക്കാരണത്താല്‍ ഒരു കാര്യത്തിലും കേന്ദ്രവുമായി ഏറ്റുമുട്ടാന്‍ അദ്ദേഹം തയാറാകുന്നില്ല. ഏറ്റവും ഒടുവില്‍ ഭരണം കൈവിട്ടു പോകുമെന്നു മനസിലായപ്പോള്‍ അധാര്‍മികമായ രാഷ്ട്രീയ ധാരണയ്ക്കാണ് സിപിഎം നേതൃത്വം കൊടുത്തിരിക്കുന്നത്.
സ്വന്തം അണികളെ വഞ്ചിച്ചുകൊണ്ട് സിപിഎമ്മും ബിജെപിയും നടത്തുന്നത് സ്വാര്‍ഥ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള ഡീല്‍ ആണ്. പരാജയം മനസിലായ മുഖ്യമന്ത്രി ഇന്നലെ നടത്തിയത് സമനില തെറ്റിയ പരാമർശമാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
കൺവൻഷനിൽ സാധാരണ ഒരു പാർട്ടി പ്രവർത്തകന്റെ ചോദ്യമായിരുന്നു മുഖ്യമന്ത്രിയോട്. തങ്ങളോടും രാഷ്ട്രീയ പ്രവർത്തകര്‍ ഇഷ്ടംപോലെ ചോദ്യങ്ങൾ ചോദിക്കാറുണ്ട്. വീട്ടിൽ പോയി ചോദിക്കാൻ ഞങ്ങൾ ആരോടും പറയാറില്ലെന്നും കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ പരാമർശം ഇവിടെ ആലപ്പുഴയിൽ സുധാകരനെതിരേയും നടത്തി. ചെറ്റത്തരം എന്ന വാക്ക് ഉപയോഗിച്ചതിനെതിരേ ഇപ്പോൾ സിപിഎം നേതാക്കൾ പലതരത്തിലുള്ള വ്യാഖ്യാനങ്ങൾ സൃഷ്ടിക്കുകയാണ്. പ്രതീക്ഷിച്ചതിനപ്പുറം സീറ്റുകളുമായി ആലപ്പുഴയിൽ യുഡിഎഫ് വിജയിക്കുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: തൊഴിലില്ലായ്മ രൂക്ഷമായ കേരളത്തിൽ നടക്കുന്നത് പിൻവാതിൽ നിയമനങ്ങളാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
പിഎസ്സിയെ നോക്കുകുത്തിയാക്കിക്കൊണ്ട് 10 വർഷമായി നടത്തുന്ന പിൻവാതിൽ നിയമനങ്ങൾ കാരണം അഭ്യസ്ഥവിദ്യരായ യുവജനങ്ങൾക്ക് സംസ്ഥാനം വിട്ടുപോകേണ്ട അവസ്ഥയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമസ്ത മേഖലകളിലും സംസ്ഥാന സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. കേരളം മാറ്റത്തിനാഗ്രഹിക്കുന്നുവെന്നും കെ.സി പറഞ്ഞു.
അരുവിക്കര നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി വി.എസ്. ശിവകുമാറിന്റെ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ആര്യനാട്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ.സി. വേണുഗോപാൽ.
Kerala
തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് പുതുക്കലിനു പിന്നില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ബാറുകളുടെ ക്ലാസിഫിക്കേഷന്‍ തീരുമാനിക്കാനുള്ള നടപടികള്‍ കേന്ദ്ര ടൂറിസം വകുപ്പിന്റെ പരിഗണനയിലിരിക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ ധൃതി പിടിച്ച് ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയത്.
തെരഞ്ഞെടുപ്പുകാലത്തെ വ്യക്തമായ അഴിമതിയാണിതെന്നും അദ്ദേഹം പറഞ്ഞു. ബാറുടമകളില്‍ നിന്നു കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയിട്ടാണ് ലൈസന്‍സ് പുതുക്കി നല്‍കിയത്. മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും ഇതിന് മറുപടി പറയണം.
തിങ്കളാഴ്ച കോന്നിയിലെ പരിപാടിയില്‍ ചോദ്യം ചോദിച്ച പ്രവര്‍ത്തകനെതിരെ രോഷത്തോടെ സംസാരിച്ച മുഖ്യമന്ത്രിയുടെ നിലപാട് തെറ്റാണ്. പരാജയഭീതി കാരണം അദ്ദേഹത്തിന്റെ സമനില തെറ്റിയെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
സംസ്ഥാനത്ത് സിപിഎമ്മും ബിജെപിയും തമ്മില്‍ ഡീലുണ്ട്. രണ്ട് പാര്‍ട്ടികളിലെയും അണികളെ വഞ്ചിക്കുന്ന നിലപാടാണ് ഡീലിലുടെ നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഡീൽ മുഖ്യമന്ത്രിയുടെ വാക്കുകളിൽ വ്യക്തമാണ്. ബിജെപിയുടെ ക്വട്ടേഷൻ ഏറ്റെടുത്തിരിക്കുകയാണ് പിണറായി വിജയൻ. സിപിഐഎമ്മിന്റെ ക്യാപ്റ്റൻ ആണെങ്കിലും ഇപ്പോൾ ബിജെപിയുടെ ക്യാപ്റ്റനാണ്. പിണറായിയുടെ നാക്ക് ബിജെപിക്ക് വാടകയ്ക്ക് കൊടുത്തിരിക്കുകയാണെന്നും കെ.സി പറഞ്ഞു.
രാഹുൽ ഗാന്ധിയെ ആക്രമിക്കുന്നത് ബിജെപിയാണ്. അതേ ക്വട്ടേഷൻ ആണ് പിണറായിയും നടത്തുന്നത്. ഡീൽ ഇല്ലാതെ ഒരിഞ്ചുപോലും മുഖ്യമന്ത്രിക്ക് മുന്നോട്ടു പോകാൻ കഴിയില്ല. ബന്ധുക്കളെയും മക്കളെയും രക്ഷിക്കാൻ വേണ്ടി മോദിയുടെ മുന്നിൽ സ്രാഷ്ടാംഗം വീണ ആളാണ് മുഖ്യമന്ത്രി.
പാർട്ടി താൽപര്യങ്ങളല്ല, മുഖ്യമന്ത്രിക്ക് പ്രശ്നം സ്വന്തം താൽപര്യങ്ങളാണ്. അതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും ഇത്രയേറെ ഉരുൾപൊട്ടലുകൾ ഉണ്ടാക്കുന്നതെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കേരള ജനത ഭരണമാറ്റത്തിനായി കാത്തിരിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കഴിഞ്ഞ പത്തുവർഷക്കാലമായി കേരള ജനതയനുഭവിക്കുന്ന ദുരിതങ്ങൾക്കും ദുഃഖങ്ങൾക്കും ശാശ്വത പരിഹാരത്തിനായി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഐക്യമുന്നണിക്ക് അനുകൂലമായി വിധിയെഴുത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐക്യജനാധിപത്യ മുന്നണി ഒരു തരംഗമായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുവരുന്നത്. വികസിത സംസ്ഥാനമായി കേരളം മാറ്റുന്നതിന് മുന്തിയ പരിഗണന നല്‍കും. അതാണ് ടീം യുഡിഎഫ് മുന്നോട്ടുവയ്ക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു.
യുഡിഎഫ് വാമനപുരം നിയോജക മണ്ഡലം സ്ഥാനാർഥി സുധീർ ഷാ പാലോടിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കെ.സി. വേണുഗോപാൽ. കെപിസിസി വൈസ് പ്രസിഡന്റ് പാലോട് രവി, കല്ലറ അനിൽകുമാർ, രമണി പി. നായർ, ആനാട് ജയൻ, ഇടവം ഖാലിദ്, നിസാർ മുഹമ്മദ് സുൽഫി, അഡ്വ. മുജീബ്, ആനാട് ജയചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും വട്ടിയൂർക്കാവിന് മന്ത്രിയാകുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വട്ടിയൂർക്കാവ് യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ.സി.
വട്ടിയൂർക്കാവിന് മന്ത്രിയുണ്ടാവുമെന്നും, ട്രഷറി ബെഞ്ചിനെ നയിക്കുന്നവരിൽ ഒരാളാവും മുരളീധരനെന്നും കെ.സി പറഞ്ഞു.
അതേസമയം യുഡിഎഫ് സ്ഥാനാർഥിയായി കെ. മുരളീധരൻ കൂടി എത്തിയതോടെ ശക്തമായ ത്രികോണ മത്സരമായിരിക്കും വട്ടിയൂർക്കാവിൽ അരങ്ങേറുക. സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ മുന്നണികൾ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. സിറ്റിംഗ് എംഎൽഎയായ വി.കെ. പ്രശാന്ത് ആണ് എൽഡിഎഫ് സ്ഥാനാർഥി. ആർ. ശ്രീലേഖയാണ് എൻഡിഎ സ്ഥാനാർഥി.
National
ന്യൂഡൽഹി: വിശുദ്ധവാരത്തിനു പിന്നാലെ ഏപ്രിൽ ഒന്‍പതിന് വോട്ടെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ സമീപനം ദുരൂഹമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
വിശുദ്ധ വാരം ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ളതാണെന്നും ദുഃഖവെള്ളി പോലുള്ള ദിവസങ്ങളിൽ പ്രത്യേകിച്ചു ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളിൽ അന്നേദിവസങ്ങളിൽ തെരഞ്ഞെടുപ്പു പ്രവർത്തനം സാധ്യമല്ലെന്നും ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വേണുഗോപാൽ ചൂണ്ടിക്കാട്ടി.
മേയ് നാലിനു മാത്രമാണ് ഫലപ്രഖ്യാപനം എന്നിരിക്കെ ഇത്ര തിടുക്കപ്പെട്ട് വോട്ടെടുപ്പ് നടത്തേണ്ട ആവശ്യമില്ലെന്നും വേണുഗോപാൽ പറഞ്ഞു.
പരസ്യപ്രചാരണത്തിനുള്ള ദിനങ്ങളിൽ വിശുദ്ധവാരം കടന്നുവരുന്നതുകൊണ്ടുതന്നെ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിക്കുശേഷം സ്ഥാനാർഥികൾക്ക് പൂർണമായിട്ടുള്ള പ്രചാരണത്തിന് കഷ്ടിച്ച് പത്തു ദിവസം പോലും ലഭിക്കില്ല.
കോണ്‍ഗ്രസ് നിർണായക ശക്തികളായ ആസാം, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലാണു ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുകയെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: രാജ്യം വലിയ തോതിൽ എൽപിജി പ്രതിസന്ധി നേരിടുന്നുവെന്നും വിഷയത്തിൽ കേന്ദ്രം മൗനം പാലിക്കുകയാണെന്നും കെ.സി. വേണുഗോപാൽ എംപി.
വിഷയം പാർലമെന്റ് നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും പാർലമെന്റിന് അകത്തും പുറത്തും ഇന്ത്യാ സഖ്യം പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി പാചകവാതക പ്രതിസന്ധി രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഗാര്‍ഹിക ഉപഭോക്താക്കളെയും ഹോട്ടലുകളെയും പാചകവാതക പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.
സിലിണ്ടറുകൾ കിട്ടാതായതോടെ രാജ്യത്ത് ഹോട്ടലുകൾ പലതും അടച്ചുതുടങ്ങി. കേരളത്തിൽ ഇന്നലെ 20 ശതമാനം ഹോട്ടലുകൾ അടച്ചെന്നാണ് കണക്ക്. ഇന്നും കൂടുതൽ ഹോട്ടലുകൾ അടച്ചു. വീട്ടാവശ്യത്തിനുള്ള സിലിണ്ടർ മുടങ്ങില്ലെന്ന് ആവർത്തിക്കുന്ന കേന്ദ്ര സർക്കാർ വാണിജ്യ എൽപിജിയുടെ കാര്യത്തിൽ ഒറപ്പുകളൊന്നും നൽകുന്നില്ല.
ബംഗളൂരു, ചെന്നൈ അടക്കം നഗരങ്ങളിൽ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ കമ്പനികൾ എല്ലാം വാണിജ്യ സിലിണ്ടർ വിതരണം നിർത്തിവച്ചിരിക്കുകയാണ്.
ആന്ധ്രയിൽ ഹോട്ടലുകൾ സ്വിഗ്ഗി, സോമാറ്റോ ഓർഡറുകൾക്കുള്ള ഇളവ് നിർത്തിവയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്. തിങ്കളാഴ്ചകളിൽ ഹോട്ടലുകൾ അടച്ചിടും. പ്രതിസന്ധി തുടർന്നാൽ ഓൺലൈൻ ഭക്ഷണ ആപ്പുകളോട് ‘നോ' പറയാനാണ് ഹോട്ടലുകളുടെ തീരുമാനം.
തെക്കൻ ഡൽഹിയിലെ പല റസ്റ്റോറന്റുകളും പാചകവാതക ക്ഷാമത്തെതുടർന്ന് ഇതിനകം അടച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്നാട്ടിലും പാചകവാതക സിലിൻഡറുകൾക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്. ചായക്കടകൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, കല്യാണ മണ്ഡപങ്ങളുടെ പ്രവർത്തനം എന്നിവ പ്രതിസന്ധിയിലായിരിക്കുകയാണ്.
National
ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ കൈകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ കെട്ടിയിട്ടിരിക്കുകയാണെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ.
കോണ്‍ഗ്രസിലെ വനിതാ എംപിമാരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവന അപകീർത്തികരവും നിരുത്തരവാദപരവുമാണ്.
പ്രതിപക്ഷ എംപിമാർ സംസാരിച്ചുതുടങ്ങുന്പോഴേ മൈക്ക് ഓഫാക്കുകയാണെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.
Kerala
പീരുമേട്: ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. രാഹുല്‍ഗാന്ധിയോടൊപ്പം ജില്ലയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു.
നൂറിലധികം സീറ്റുകള്‍ നേടി ജയിക്കാവുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് നിലവിലുള്ളത്. സിറ്റിംഗ് എംപിമാര്‍ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ രാഹുല്‍ ഗാന്ധി മുന്നില്‍ തന്നെയുണ്ടാകും. സര്‍ക്കാരിനെതിരെയുള്ള വികാരമായിരുന്നു പുതുയുഗ യാത്ര.
ജനം യുഡിഎഫിന് വിജയിപ്പിക്കാന്‍ തയാറായി നില്‍ക്കുകയാണ്. അതിന്റെ സ്പിരിറ്റ് കളയുന്ന ഒരു സമീപനവും ആരില്‍ നിന്നും ഉണ്ടാകാന്‍ പാടില്ല.എല്ലാ തലങ്ങളിലും ചര്‍ച്ച നടത്തിയാകും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: ജി. സുധാകരനുമായി രാഷ്ട്രീയ ചർച്ചകൾ നടത്തിയിട്ടില്ലെന്നും സിപിഎമ്മും സുധാകരനും തമ്മിലുള്ള അഭിപ്രായ ഭിന്നതയിൽ ഇടപെടാനില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
"സുധാകരൻ സ്വന്തം അനുഭവത്തിൽനിന്നാണ് കാര്യങ്ങൾ പറഞ്ഞത്. സുധാകരനും പാർട്ടിയും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് അവരുടെ ആഭ്യന്തര കാര്യം. നമുക്ക് കാത്തിരുന്ന് കാണാം എന്താണെന്നുള്ളത്'-കെ.സി. വേണുഗോപാൽ പറഞ്ഞു.
ജി. സുധാകരൻ പക്വതയും ഒരുപാട് അനുഭവ സമ്പത്തും ഉള്ള നേതാവാണ്. തീരുമാനങ്ങൾ എങ്ങനെ എടുക്കണമെന്ന് അദ്ദേഹത്തെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല. അങ്ങനെയുള്ള ഒരാളെ രാഷ്ട്രീയം പഠിപ്പിക്കേണ്ട കാര്യമില്ല.
സുധാകരൻ ഒരു തീരുമാനം എടുക്കുമ്പോൾ ആ സമയത്ത് ഞങ്ങൾ തീരുമാനമെടുക്കും. ഇപ്പോൾ ഞങ്ങളുടെ പാർട്ടി ഒരു തീരുമാനവും തീരുമാനമെടുത്തിട്ടില്ല. ജി.സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കൂറേ കാര്യങ്ങൾ പറയുന്നുണ്ട്. അതിൽ അദ്ദേഹം ഒരുപാട് സങ്കടങ്ങളും പ്രയാസങ്ങളും ഉണ്ട്. ഇന്ന് കേരളത്തിലെ സിപിഎം അണികളിലുള്ള ഒരു പ്രതിഫലനം ആയിട്ടാണ് ഞാനതിനെ കാണുന്നത്.- കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.
Kerala
തൃശൂർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവുമൂലം കാഴ്ച നഷ്ടപ്പെട്ട സനൂപിനു കോവൈ അരവിന്ദ് ആശുപത്രിയിലെ ചികിത്സയ്ക്കുള്ള ചെലവ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി വഹിക്കും.
സനൂപിനു സ്മാർട്ട് ഗ്ലാസ് വച്ച് കാഴ്ചപരിമിതിയെ മറികടക്കാനുള്ള പരിശീലനമാണ് ആദ്യഘട്ടത്തിൽ നൽകുക. പിന്നീട് കാഴ്ച പൂർണമായും തിരികെ ലഭിക്കാനുള്ള മറ്റു സാധ്യതകൾ പരിശോധിക്കും.
അമല മെഡിക്കൽ കോളജ് നേത്രചികിത്സാവിഭാഗം മേധാവിയുടെ ശിപാർശപ്രകാരമാണ് അടിയന്തരപ്രാധാന്യത്തോടെ മാർച്ച് രണ്ടിനു കോവൈയിൽ ചികിത്സ ഒരുക്കിയത്.
അന്നു തൃക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സനൂപിനെ അരവിന്ദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്നു കോണ്‍ഗ്രസ് നേതാവ് അനിൽ അക്കര അറിയിച്ചു.
Kerala
കൊച്ചി: ചികിത്സാപ്പിഴവ് സംഭവിക്കുമ്പോള്‍ പ്രഖ്യാപിക്കുന്ന അന്വേഷണസമിതികൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലുണ്ടായതുപോലുള്ള സംഭവങ്ങളെ വെള്ളപൂശാനുള്ള നടപടി മാത്രമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
ഇതുവരെ പ്രഖ്യാപിച്ച കമ്മിറ്റികള്‍ നല്കിയ അന്വേഷണ റിപ്പോര്‍ട്ടിനുമേല്‍ നടപടികളൊന്നും കാര്യമായി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വയറ്റില്‍ കുടുങ്ങിയ കത്രിക നീക്കം ചെയ്തശേഷം എറണാകുളം അമൃത ആശുപ്രതിയില്‍ കഴിയുന്ന ഉഷാ ജോസഫിനെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെടുകാര്യസ്ഥതയും അനാസ്ഥയും ഉണ്ടാകുമ്പോള്‍ അതു സമ്മതിച്ച് പരിഹരിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.
ജാതിയും ജെന്‍ഡര്‍ കാര്‍ഡും ഇറക്കി രക്ഷപ്പെടാന്‍ ശ്രമിക്കുകയല്ല വേണ്ടത്. ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കേണ്ട സിസ്റ്റം പൂര്‍ണമായും പരാജയമാണ്.
എസ്ഐആര്‍ അന്തിമ പട്ടികയില്‍ നാലുമണ്ഡലങ്ങളില്‍ എന്തുകൊണ്ട് വോട്ട് കുറഞ്ഞുവെന്നത് സൂക്ഷ്മമായി പരിശോധിക്കുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
Kerala
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ അഞ്ചു വർഷം മുൻപ് നടന്ന ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ വീട്ടമ്മയ്ക്ക് അടിയന്തര ചികിത്സയൊരുക്കി കെ.സി. വേണുഗോപാൽ എംപി. ഉഷയെ എംപിയുടെ ഇടപെടലിനെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റി.
ഉഷയുടെ ദുരവസ്ഥ വാർത്തകളിലൂടെ അറിഞ്ഞ എംപി ഉടൻ തന്നെ കുടുംബവുമായി ഫോണിൽ ബന്ധപ്പെടുകയും തുടർചികിത്സയ്ക്കുള്ള സഹായങ്ങൾ വാഗ്ദാനം ചെയ്യുകയുമായിരുന്നു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയാണ് ഉഷയെ കൊച്ചിയിലെത്തിച്ചത്.
നിലവിൽ അമൃത ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഉഷയെ ഡോക്ടർമാരുടെ വിദഗ്ധ പരിശോധനകൾക്ക് ശേഷമായിരിക്കും തുടർചികിത്സകൾക്കായി വിധേയയാക്കുക.
District News
ചവറ : വിദ്വേഷപ്രസംഗങ്ങൾക്കു വലിയ സ്വീകാര്യത ലഭിക്കുന്ന കാലമാണെന്നും വളരെ ഭയത്തോടെ മാത്രമേ ഇതിനെ കാണാനാകൂവെന്നും കെ.സി. വേണുഗോപാൽ എംപി. കുമ്പളത്ത് ശങ്കു പിള്ള സ്മാരക ഫൗണ്ടേഷൻ കുമ്പളം സ്മാരക ഗവേഷണ കേന്ദ്രത്തിൽ സംഘടിപ്പിച്ച കുമ്പളത്തു ശങ്കു പിള്ളയുടെ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.കെ.പ്രേമചന്ദ്രൻ എംപി, സുജിത്ത് വിജയൻ പിള്ള എന്നിവർ മുഖ്യാതിഥികളായിരുന്നു.
ഫൗണ്ടേഷൻ ചെയർമാൻ കെ.സി. രാജൻ അധ്യക്ഷത വഹിച്ചു.ഡിസിസി അധ്യക്ഷൻ പി.രാജേ ന്ദ്ര പ്രസാദ്, പന്മന പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, സി.ശശിധര കുറുപ്പ്, എസ്.കൃഷ്ണൻ, പന്മന ബാലകൃഷ്ണൻ, ബി.പ്രസന്നൻ പി ള്ള തുടങ്ങിയവർ പ്രസംഗിച്ചു
Kerala
തിരുവനന്തപുരം: സിപിഎമ്മിനു ഗുണ്ടാപ്പണി നടത്തുന്നവർക്കും കൊള്ള നടത്തുന്നവർക്കും മാത്രമാണു കേരളത്തിൽ പ്രിവിലേജുള്ളതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
കുടുംബവുമായി സഞ്ചരിച്ച പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ സംരക്ഷിക്കുകയാണ് സർക്കാർ. പോലീസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകർക്കുന്ന നടപടിയാണിത്. പോലീസുകാർക്കു നിയമം നീതിപൂർവം നടപ്പാക്കാൻ കഴിയുന്നില്ല.
സിപിഎമ്മിനു വേണ്ടി രാഷ്ട്രീയ കൊലപാതകം നടത്തിയവർ ജയിലിൽ പ്രിവിലേജ്ഡ് ക്ലാസാണ്. അവരെ കൊലയാളികളായി പിണറായി സർക്കാർ കാണുന്നില്ല. നിയമസംവിധാനം നടപ്പാക്കാൻ സർക്കാരിനു താത്പര്യമില്ല. അരാജകത്വത്തിലേക്കാണു നാടിനെ പിണറായി സർക്കാർ നയിക്കുന്നത്.
കുറച്ചുനാളുകളായി കോണ്‍ഗ്രസിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സഹകരിക്കുന്ന വ്യക്തിയല്ല മണിശങ്കർ അയ്യർ. വ്യക്തിപരമായ അഭിപ്രായമാണ് മണിശങ്കർ അയ്യർ പങ്കുവച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
പാലക്കാട്: സർക്കാർ ജീവനക്കാരെ ഇത്രത്തോളം ദ്രോഹിച്ച ഒരു ഭരണകൂടം മുന്‍പ് ഉണ്ടായിട്ടില്ലെന്നും യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുന്നതോടെ ജീവനക്കാർക്കു ശാപമോക്ഷം ലഭിക്കുമെന്നും എ ഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. കെജിഒയു സംസ്ഥാനസമ്മേളനം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ സംവിധാനങ്ങളെ നാടിന്റെ വളർച്ചയ്ക്കുവേണ്ടി ഉപയോഗിക്കുന്നതിനുപകരം രാഷ്ട്രീയലക്ഷ്യങ്ങൾക്കാണ് സർക്കാർ ഉപയോഗപ്പെടുത്തിയത്. സർക്കാർ ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും തട്ടിയെടുത്ത ഭരണകാലയളവാണു കടന്നുപോയത്. സർക്കാരിന്റെ ധൂർത്തുകാരണം ഖജനാവിനുണ്ടായ ബാധ്യതയുടെ ഭാരം സർക്കാർ ജീവനക്കാർക്കുമേൽ അടിച്ചേൽപ്പിക്കുന്ന സ്ഥിതിയാണ്.
മെഡിസെപ്പ് പോലെയുള്ള പദ്ധതികൾകൊണ്ടു ജീവനക്കാർക്ക് യാതൊരു ഗുണവും ഇല്ലെന്നു മാത്രമല്ല, കൂടുതൽ ബാധ്യതകൾകൂടി സമ്മാനിക്കുകയാണ്. സർക്കാരിനെ വിമർശിക്കുന്ന ജീവനക്കാരോടു പ്രതികാരമനോഭാവമാണു ഭരണകൂടം വച്ചുപുലർത്തുന്നത്. ഇടത് അനുഭാവികളായ ജീവനക്കാർപോലും ഈ സർക്കാരിനെ പാഠം പഠിപ്പിക്കുവാൻ കരുതിയിരിക്കുകയാണെന്നും വേണുഗോപാൽ പറഞ്ഞു.
Kerala
പാലക്കാട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു ലഭിക്കുന്ന വോട്ടിൽ വലിയൊരു വിഭാഗം ഇടതുപക്ഷ ചിന്താഗതിക്കാരുടേതാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. സിപിഎം വീണ്ടും ജയിച്ചാൽ കേരളത്തിൽ ബംഗാൾ ആവർത്തിക്കുമെന്ന് അവർ വിശ്വസിക്കുന്നതായും വേണുഗോപാൽ കൂട്ടിച്ചേർത്തു.
ഈ സർക്കാരിന്റെ പോക്കുകണ്ടിട്ട് കമ്യൂണിസ്റ്റ് സഹയാത്രികർ ഇന്നു മാനസികസമ്മർദത്തിലാണ്. കമ്യൂണിസ്റ്റ് ആശയങ്ങളോടു താത്പര്യമുള്ളവർ അറിയാതെ പ്രതികരിച്ചുപോകും. അതിനാലാണ് ആശാസമരത്തിന്റെ പേരിൽ കെ. സച്ചിദാനന്ദനെയും പ്രേംകുമാറിനെയും പോലുള്ളവർ പ്രതികരിച്ചത്. പ്രതികരിക്കുന്നവരെ ശരിയാക്കുക എന്നതാണു സിപിഎം ശൈലി. ദേശീയതലത്തിൽ അറിയപ്പെടുന്ന വ്യക്തിത്വമായതിനാൽ അവർക്കു പെട്ടെന്നു സച്ചിദാനന്ദനെ കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ല.
പക്ഷേ പ്രേംകുമാറിനെ ഒഴിവാക്കി. മോദിയും പിണറായി വിജയനും ഒരു നാണയത്തിന്റെ ഇരുവശമാണ്. ലോക്സഭയിൽ പ്രതിപക്ഷനേതാവിനെപ്പോലും മോദി സംസാരിക്കാൻ അനുവദിക്കുന്നില്ല. അതേ രീതിയിലാണ് കേരളത്തിൽ പിണറായിയെ വിമർശിക്കുന്ന വർക്കെതിരേയുള്ള സൈബർ ആക്രമണമെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
ആഗോള അയ്യപ്പസംഗമം കേരളം കണ്ട ഏറ്റവും വലിയ വെട്ടിപ്പാണ്. പുറത്തുവന്ന കണക്കുകൾ തെറ്റാണെന്ന ആക്ഷേപവുമായി സിപിഎമ്മും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും രംഗത്തുവരുന്നത് അതിൽനിന്ന് തലയൂരാനുള്ള ഗിമ്മിക്കാണ്. ഭജൻസിന്റെ പേരിലും കള്ളക്കണക്ക് ഉണ്ടാക്കി പണം അടിച്ചുമാറ്റി. എന്നിട്ട് അതിനെ ന്യായീകരിക്കാൻ പുതിയ സിദ്ധാന്തവുമായി ഇറങ്ങിയിരിക്കുകയാണെ ന്നും അദ്ദേഹം പരി ഹസിച്ചു.
National
ന്യൂഡല്‍ഹി: എം.എം. നരവനെയുടെ പുസ്തകം രാഹുല്‍ ഗാന്ധിയ്ക്ക് ലഭിച്ചത് ആമസോണില്‍ നിന്നാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. പുസ്തകത്തെ കേന്ദ്രസര്‍ക്കാര്‍ ഭയക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"പുസ്തകത്തെ ഭയമുണ്ടെന്ന് മനസിലായി. എന്തൊരു പേടിയാണ്. അതാണ് അമ്പത്താറ് ഇഞ്ചിന്റെ ഗുണം. പുസ്തകം ആമസോണില്‍ നിന്ന് ലഭിച്ചതാണ്. അപ്പോള്‍ അവര്‍ക്കെതിരെയും കേസെടുക്കേണ്ടിവരും. എടുക്കട്ടെ. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ക്കെതിരെ കേസെടുക്കുക എന്നത് എല്ലാ ഏകാധിപതികളും ചെയ്യുന്നതാണ്. ഇതുകൊണ്ടൊന്നും സത്യം പുറത്തുവരാതിരിക്കില്ല. അതൊക്കെ വെറും ധാരണയാണ്. നമുക്ക് കാണാം'.-കെ.സി. വേണുഗോപാല്‍ പറഞ്ഞു.
അതേസമയം, പുസ്തകം വാങ്ങിയത് മുന്‍ കരസേന മേധാവി എം.എം. നരവനെ തന്നെ ഷെയര്‍ ചെയ്ത ലിങ്ക് വഴിയാണെന്ന് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയിരുന്നു. താന്‍ അദ്ദേഹത്തെ വിശ്വസിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പുസ്തകത്തിന്റെ ഉള്ളടക്കം ശരിയാണോ ഇല്ലയോ എന്നതില്‍ സ്ഥിരീകരണം നടത്തേണ്ടത് പെന്ഗ്വിന് ബുക്സും നരവനെയുമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Kerala
ആലപ്പുഴ: പത്ത് വർഷമായി മുടങ്ങിക്കിടന്ന അമ്പലപ്പുഴ-ആലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കലിന് പുതുക്കിയ 324.16 കോടി രൂപയുടെ എസ്റ്റിമേറ്റിന് റെയിൽവേ ബോർഡ് അംഗീകാരം നൽകിയെന്ന് കെ.സി. വേണുഗോപാൽ എംപി.
ആലപ്പുഴ മുതൽ അമ്പലപ്പുഴ വരെയുള്ള 12.66 കിലോമീറ്റർ ദൂരമാണ് ഇത് അനുസരിച്ച് ആദ്യഘട്ടത്തിൽ ഇരട്ടിപ്പിക്കുക. പദ്ധതിക്ക് അംഗീകാരം നൽകിയതിന്റെ അന്തിമ ഉത്തരവ് ഉടൻ റെയിൽവേ പുറത്തിറക്കും.
കേരളത്തിൽ പാത ഇരട്ടിപ്പിക്കൽ ബാക്കിയായ ഏക മേഖലയാണ് അമ്പലപ്പുഴ-കുമ്പളം വരെയുള്ള തീരദേശ പാത. ഇതിൽ തുറവുർ മുതൽ കുമ്പളം വരെയുള്ള പാത ഇരട്ടിപ്പിക്കലിന് നേരത്തെ അനുമതിയായിരുന്നു. ഈ ഭാഗത്ത് സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.
ബാക്കിയുള്ള അമ്പലപ്പുഴ-തുറവൂർ പ്രദേശത്തെ അനിശ്ചിതത്വം പരിഹരിക്കാൻ പദ്ധതി മൂന്നായി വിഭജിച്ച് എസ്റ്റിമേറ്റ് പുതുക്കണമെന്ന നിർദേശം വേണുഗോപാൽ നേരത്തെ കേന്ദ്രറെയിൽവേ മന്ത്രാലയത്തോടും റെയിൽവേ ബോർഡിനോടും ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച റെയിൽവേ പദ്ധതിയെ മൂന്നായി വിഭജിച്ചു.
ഇതിലെ ആദ്യ ഘട്ടമായി അമ്പലപ്പുഴ-ആലപ്പുഴ പാതയ്ക്ക് അംഗീകാരം നൽകിയതിന് പിന്നാലെ രണ്ടാം റീച്ചായി മാരാരിക്കുളം-തുറവൂർ പാത ഇരട്ടിപ്പിക്കലിന്റെ പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം നേടാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
430 കോടി രൂപയാണ് ഈ മേഖലയ്ക്കായി പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കിയിരിക്കുന്നത്. പ്രോജക്ട് എക്സാമിനേഷൻ കമ്മിറ്റി,പിഎം ഗതിശക്തി ഡയറക്ടറേറ്റ് എന്നിവരുടെ അനുമതി നേടിയാൽ ഉടൻ പദ്ധതി ആരംഭിക്കാനാകും. മൂന്നാം റീച്ചായ മാരാരിക്കുളം-തുറവൂർ അതിനു ശേഷമാകും പരിഗണിക്കുക.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നതിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും യുഡിഎഫിനെ ഇതിൽ കൂട്ടിക്കെട്ടാൻ നോക്കണ്ടെന്നും അദ്ദേഹം പറഞ്ഞു.
മറ്റുള്ളവരുടെ മേൽ പഴിചാരാനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമാണിത്. വിളിച്ച ഉടൻ അടൂര്‍ പ്രകാശ് ചോദ്യം ചെയ്യലിന് ഹാജരായി. ഇതുകൊണ്ടൊന്നും മുഖ്യമന്ത്രി രക്ഷപ്പെടില്ല. ശബരിമല സ്വര്‍ണക്കൊള്ള പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടു.
22 കൊല്ലം മുമ്പ് താൻ ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് പോറ്റി അവിടെ കയറിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എസ്ഐടി മുഖ്യമന്ത്രിയുടെ കൈയിൽ ഇരിക്കുകയല്ലേ. അങ്ങനെയാണെങ്കിൽ അക്കാലത്തെ കാര്യവും അന്വേഷിക്കട്ടെ.
മുഖ്യമന്ത്രിയെ ഓർത്ത് സഹതപിക്കാനേ കഴിയുന്നുള്ളൂ. ജോലിയുമായി ബന്ധപ്പെട്ട് പോറ്റി ശബരിമലയിൽ കയറിയത് 2007ലെന്ന വിവരം എസ്ഐടിക്ക് മുന്നിലുണ്ട്. അന്നാരാണ് ദേവസ്വം മന്ത്രിയെന്നും കെ.സി. വേണുഗോപാൽ ചോദിച്ചു.
അതേസമയം, തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിലാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത്. രാവിലെ മുതലാണ് അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ തുടങ്ങിയത്. ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ പ്രതികളുമായി അടൂർ പ്രകാശിന് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Kerala
കുമ്പള (കാസര്‍ഗോഡ്): മൂന്നാം പിണറായി സര്‍ക്കാരിനെ യുഡിഎഫുകാര്‍ മാത്രമല്ല, യഥാര്‍ഥ കമ്യൂണിസ്റ്റുകാർപോലും ആഗ്രഹിക്കുന്നില്ലെന്ന് എഐസിസി സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
പ്രതിപക്ഷനേതാവ് വി.ഡി. സതീശന് നയിക്കുന്ന യുഡിഎഫ് പുതുയുഗ യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം കാസര്‍ഗോഡ് കുമ്പളയില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കലും നടക്കില്ലെന്നു വിചാരിച്ച കാര്യങ്ങള്‍ കഴിഞ്ഞ പത്തുവര്‍ഷംകൊണ്ട് നടപ്പാക്കിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം.
ശബരിമല സ്വര്‍ണക്കൊള്ള മാത്രമാണ് അത്തരത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് നടന്ന ഏക സംഭവം.ഭരണപരാജയം നുണപ്രചരണം കൊണ്ട് നേരിടാനാണ് സിപിഎം ശ്രമം. ശരത്ലാലിന്റെയും കൃപേഷിന്റെയും ടി.പി. ചന്ദ്രശേഖരന്റെയും ജീവനെടുത്ത ഉന്മൂലന രാഷ്ട്രീയം കൈവിടാന്‍ തയാറല്ലെന്നാണ് സിപിഎം വ്യക്തമാക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് ജന്മദിന ആശംസകൾ നേർന്ന് ഷാഫി പറമ്പിൽ എംപി. ഫേസ്ബുക്ക് കുറിപ്പിലാണ് ഷാഫി പറമ്പിൽ ആശംസകൾ നേർന്നത്.
സിപിഎം കോട്ടയായ പയ്യന്നൂർ മാതമംഗലം ഹൈസ്കൂളിൽ കെഎസ്യു കൊടിപിടിച്ച് തുടങ്ങിയ ആ പതിമൂന്നുകാരൻ അഞ്ച് പതിറ്റാണ്ടിനിപ്പുറം ഇന്ന് ദേശീയ പ്രസ്ഥാനത്തിന്റെ അമരത്ത് ഖാർഗെയും രാഹുൽ ഗാന്ധിയും ഇന്ത്യയിലെ മതേതര ചേരിക്ക് വേണ്ടി നയിക്കുന്ന പോരാട്ടത്തിന്റെ നെടുംതൂണായി മാറിയത് പാർലിമെന്റിനകത്തും പുറത്തും സംഘടനയ്ക്ക് വേണ്ടി രാജ്യത്തുടനീളവും പ്രതിബദ്ധതയുടെയും കഠിനാധ്വാനത്തിന്റെയും കോൺഗ്രസിന്റെ സംഘ്പരിവാർ വിരുദ്ധ രാഷ്ട്രീയത്തിനൊപ്പം അടിയുറച്ച് പൊരുതിയ ആശയ ദൃഢതയുടെയും പേരിൽ തന്നെയാണെന്നും ഷാഫി കുറിച്ചു.
National
ന്യൂഡൽഹി: ആർആർടിഎസ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ആണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. ആത്മാർഥത ഇല്ലാത്ത നീക്കങ്ങൾ. ആത്മാർഥത ഉള്ള സർക്കാർ വരും. വികസന പദ്ധതികൾ നടപ്പിലാക്കും. വെയിറ്റ് ആൻഡ് സീ എന്നും വേണുഗോപാൽ പറഞ്ഞു.
സംസ്ഥാന ബജറ്റ് ഇടതു മുന്നണിയുടെ മാനിഫെസ്റ്റോ ആണ്. അതിനപ്പുറം ഒരു പ്രധാന്യവും ഇല്ല. അഞ്ചു വർഷം മുമ്പ് പുറത്തിറക്കിയ മാനിഫെസ്റ്റോ പോലും നടപ്പാക്കിയില്ല. പ്രഖ്യാപനം കൊണ്ട് മാത്രം ശമ്പള പരിഷ്കരണം നടപ്പാകില്ല. ക്ഷേമ പെൻഷൻ 2500 ആണ് മാനിഫെസ്റ്റോയിൽ പറഞ്ഞത്. അത് നടപ്പിലായോ എന്നും കെ.സി ചോദിച്ചു.
കേന്ദ്രത്തിൽ മോദിക്കെതിരെ പോരാടുന്നത് കോൺഗ്രസ് ആണ്. ഇക്കൊണോമിക് സർവേയേ ചോദ്യം ചെയ്തത് ആരാണ്. കേന്ദ്ര സർക്കാരിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്നത് കോൺഗ്രസ് ആണെന്നും വേണുഗോപാൽ വ്യക്തമാക്കി.
Kerala
അമ്പലപ്പുഴ: പത്തുവര്‍ഷം പാഴാക്കിയതിന്റെ സാക്ഷ്യപത്രമാണ് ബജറ്റെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
ജനത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള പ്രഖ്യാപനങ്ങളാണ് ഏറിയ പങ്കും. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ഈ സര്‍ക്കാരിന് നടപ്പിലാക്കാനുള്ള സാവകാശമോ അവകാശമോ ഇല്ല.
കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച എത്ര പദ്ധതികള്‍ നടപ്പാക്കിയെന്നത് സംബന്ധിച്ച് ധവളപത്രം പുറത്തിറക്കണമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
District News
അമ്പലപ്പുഴ: മോദി കേരളത്തിലെത്തിയത് വര്‍ഗീയവിഷം ചീറ്റാനാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ശ്രീനാരായണ ഗുരുദേവനും ചട്ടമ്പി സ്വാമിയും മഹാത്മാ അയ്യങ്കാളിയും ഉഴുതുമറിച്ച മണ്ണാണ് കേരളം. പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചുമാണ് ഈ നാട് മുന്നോട്ട് പോകുന്നത്.
പ്രധാനമന്ത്രിയുടെ പ്രസ്താവന നിലവാരമില്ലാത്തതാണ്. അഹമ്മദാബാദ് നഗരസഭയിലേതിനു സമാനമായ രീതിയാണ് കേരളത്തില്‍ തിരുവനന്തപുരം കോര്പറേഷനിലുമെന്ന് പ്രധാനമന്ത്രി പറയുന്നത് അദ്ദേഹത്തിന് കേരള ജനതയെ മനസിലാകാത്തതുകൊണ്ടാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കു പരിശോധിച്ചാല്‍ പ്രധാനമന്ത്രിക്ക് അത് ബോധ്യമാകുമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ യഥാര്‍ഥ പ്രതികളെ പിടികൂടി ശിക്ഷ ഉറപ്പാക്കുന്നത് വിലക്കാന്‍ എസ്ഐടിയുടെ മേല്‍ കേരള സര്‍ക്കാരിന്റെ ശക്തമായ സമ്മര്‍ദമുണ്ട്. അതിന് എസ്ഐടി വഴങ്ങുന്നു. കുറ്റപത്രം വൈകിപ്പിച്ചതാണ് പ്രതികള്‍ക്ക് സ്വാഭാവികജാമ്യം ലഭിക്കാന്‍ അവസരമൊരുക്കിയത്.
ഹൈക്കോടതി പലപ്പോഴും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും എസ്ഐടി അതിന് പരിഗണന നല്‍കിയില്ല. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിലും കാര്യമായ പുരോഗതിയില്ല. പോറ്റിയുമായി ഒപ്പം നില്ക്കുന്ന മുഖ്യമന്ത്രിയുടെ ഫോട്ടോ പുറത്തുവന്നിട്ടുണ്ടെന്നും അതിന്റെ പേരില്‍ പിണറായി വിജയന് പ്രതിയാകുമോയെന്നും അടൂര്‍ പ്രകാശുമായി ബന്ധപ്പെട്ട ചോദ്യത്തിന് കെ.സി. വേണുഗോപാല്‍ മറുപടി നല്കി.
രക്തസാക്ഷി ഫണ്ട് വെട്ടിക്കുന്നവിധം സിപിഎമ്മിന് ജീര്‍ണത ബാധിച്ചെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.ധനരാജ് ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അണികള്‍ക്കുപോലും ദഹിക്കാന്‍ കഴിയാത്ത ആശയദാരിദ്ര്യം സിപിഎം നേരിടുന്നു. ഗത്യന്തരമില്ലാതെയാണ് നേതാക്കള്‍ ഇത്തരം സത്യങ്ങള്‍ തുറന്ന് പറയുന്നത്. കമ്യൂണിസ്റ്റ് ആശയങ്ങളെ സിപിഎം നേതൃത്വം കുഴിച്ചുമൂടുന്നുവെന്നും വേണുഗോപാല്‍ പറഞ്ഞു.
കേരള നേതാക്കളുടെ ഡല്‍ഹി യോഗത്തില്‍നിന്ന് ശശി തരൂര്‍ വിട്ടുനിന്നത് എഐസിസിയുടെ അനുമതിയോടെയാണ്. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണ്. ശ്രീനാരായണ ഗുരുദേവനുമായി ബന്ധപ്പെട്ട ഒരു പുസ്തക പ്രകാശനത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം അനുമതി വാങ്ങിയിരുന്നെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.
സ്ഥാനാര്‍ഥി നിര്‍ണയം പതിവിലും നേരത്തേയുണ്ടാകുമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: പേരും ചിത്രവും ദുരുപയോഗം ചെയ്തു വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതും അപകീർത്തികരവുമായ ഉള്ളടക്കങ്ങൾ അടങ്ങിയ പോസ്റ്റുകൾ തനിക്കെതിരേ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരേ നടപടി ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, സംസ്ഥാന പോലീസ് മേധാവിക്കു പരാതി നൽകി.
ക്ഷേമപെൻഷൻ, ലൈഫ് പദ്ധതി എന്നിവയുമായി ബന്ധപ്പെട്ടു ചില സോഷ്യൽ മീഡിയ ഹാൻഡിലുകൾ സത്യവിരുദ്ധമായ കാര്യങ്ങൾ താൻ പറഞ്ഞെന്ന വ്യാജേന പ്രചരിപ്പിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വ്യക്തിഹത്യ നടത്തുകയും അതിലൂടെ വോട്ടർമാരെ സ്വാധീനിച്ചു രാഷ്ട്രീയ നേട്ടമുണ്ടാക്കുകയും ചെയ്യുകയെന്ന ലക്ഷ്യമാണ് വ്യാജപ്രചാരണത്തിനു പിന്നിൽ.
അടിസ്ഥാന രഹിതമായ പ്രചാരണം നടത്തിയവർക്കെതിരെ ബിഎൻഎസ്, ഐടി ആക്ട് വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും പരാതിയിൽ വേണുഗോപാൽ ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: ഒഡീഷയിലെ ധെൻകനാൽ ജില്ലയിൽ പാസ്റ്റർക്കെതിരേയുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരണ്‍ മാഝിക്കും കത്തയച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനെ ക്രൂരമായി മർദിക്കുകയും അപമാനിക്കുകയും ചെയ്ത പ്രതികളെ ഉടനടി അറസ്റ്റ് ചെയ്യണമെന്നും കുറ്റവിചാരണ ചെയ്യണമെന്നും ഒഡീഷ സർക്കാരിനോട് വേണുഗോപാൽ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം ഭരണഘടന എല്ലാ പൗരന്മാർക്കും ഉറപ്പു നൽകുന്നതാണെന്നും വിശ്വാസത്തിനതീതമായി ആൾക്കൂട്ട ആക്രമണങ്ങളിൽനിന്ന് എല്ലാ പൗരന്മാരെയും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും വേണുഗോപാൽ കത്തിൽ ചൂണ്ടിക്കാട്ടി.
സംഭവത്തിനു പിന്നാലെ ഭയം മൂലം ഏഴു ക്രൈസ്തവ കുടുംബങ്ങൾ അവരുടെ ഭവനങ്ങളിൽനിന്ന് ഒഴിയാൻ നിർബന്ധിതരായി. ഇത്തരം പ്രവൃത്തികൾക്ക് പരിഷ്കൃത സമൂഹത്തിൽ സ്ഥാനമില്ല.
പാസ്റ്റർക്കെതിരേയുണ്ടായ ആക്രമണത്തിലേക്കു നയിച്ച സാഹചര്യങ്ങളും അതു തടയുന്നതിൽ പരാജയപ്പെട്ടതും സംബന്ധിച്ച് സമയബന്ധിതമായ റിപ്പോർട്ട് നൽകാൻ ഒഡീഷ സർക്കാരിനോട് ഉത്തരവിടണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നുവെന്ന് ആരോപിച്ച് കെ.സി.വേണുഗോപാൽ എംപി ഡിജിപിക്ക് പരാതിനൽകി. തന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്ത് അപകീർത്തികരമായ പോസ്റ്റുകളിടുന്നു. ഇത്തക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.
ക്ഷേമപെൻഷൻ, ലൈഫ് പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് ചില സോഷ്യൽ മീഡിയ ഹാൻഡിലുകൾ സത്യവിരുദ്ധമായ കാര്യങ്ങൾ താൻ പറഞ്ഞെന്ന വ്യാജേനയാണ് പ്രചരിപ്പിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ തന്നെ വ്യക്തിഹത്യ നടത്തുന്നതിലൂടെ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയാണ്.
അടിസ്ഥാന രഹിതമായ പ്രചരണം നടത്തിയവർക്കെതിരെ ബിഎൻഎസിലെയും ഐടി ആക്ടിലെയും വിവിധ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും കെ.സി.വേണുഗോപാൽ പരാതിയിൽ ആവശ്യപ്പെട്ടു. പരാതിയിൽ നടപടി സ്വീകരിക്കുമെന്ന് ഡിജിപി പറഞ്ഞു.
Kerala
കണ്ണൂർ: നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗം മുഖ്യമന്ത്രി വായിച്ചതിനു പിന്നില്‍ ഇലക്ഷന് സ്പോണ്‍സേര്‍ഡ് ഡ്രാമയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
ഗവര്‍ണറും മുഖ്യമന്ത്രിയും ഒരുമിച്ചു നടത്തുന്ന നാടകമാണിത്. ഗവര്‍ണര്‍ക്കു വെട്ടാന്‍ സൗകര്യം ഒരുക്കിയപ്പോള്‍, അതു തിരുത്താന്‍ പിണറായിക്ക് അവസരവും നല്‍കിയെന്നും കണ്ണൂരിൽ മാധ്യമങ്ങളോടു പ്രതികരിക്കവേ കെ.സി. വേണുഗോപാൽ പറഞ്ഞു.
ഗവര്‍ണര്‍ ഒഴിവാക്കുന്നത് വായിക്കുന്ന ശീലമുണ്ടായിരുന്നെങ്കില്‍ എന്തേ മുന്‍പ് ഇതുചെയ്തില്ല? സാമൂഹികാന്തരീക്ഷത്തെ തകര്‍ക്കുന്ന വൈകൃതമുള്ള പ്രസ്താവനയാണു മന്ത്രി സജി ചെറിയാന്റേ തെന്ന് എംപി പറഞ്ഞു. പിണറായി വിജയനെ പഠിക്കുകയാണു മന്ത്രി സജി ചെറിയാൻ.
സാംസ്കാരിക മന്ത്രിയാണ് ഇത്രയും ഹീനമായ പ്രസ്താവന നടത്തിയത്. വോട്ടിനു വേണ്ടി വര്‍ഗീയത പറയുന്നതി നെ ന്യായീകരിക്കുന്നതാണ് മുഖ്യമന്ത്രിയുടെ സമീപനം. അതിനോടു ചേര്‍ന്നു നില്ക്കുന്നതാണു മന്ത്രിയുടേത്. ഇദ്ദേഹത്തിന് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ല. മുഖ്യമന്ത്രിക്ക് ആര്‍ജവം ഉണ്ടെങ്കില്‍ ഈ മന്ത്രിയെ പുറത്താക്കണം.
മതതീവ്രവാദികള്‍ പോലും ഇത്തരത്തില്‍ പറയുന്നത് കേട്ടിട്ടില്ല. വോട്ട് ചെയ്യാനുള്ള അവകാശം ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. മതവും സമുദായവും നോക്കിയല്ല കേരള ജനത വോട്ടു ചെയ്യു ന്നത്.
ഏതെങ്കിലും ഒരു സമുദായത്തിന്റെ വോട്ട് മാത്രം കൊണ്ടല്ല താന്‍ ഉള്‍പ്പെടെയുള്ളവര്‍ ലോക്സഭയിലേക്കു വിജയിച്ചത്. ഒരു വര്‍ഗീതയെയും കൂട്ടുപിടിക്കുന്ന സ്വഭാവം കോണ്‍ഗ്രസിനില്ലെന്നും മതേതരത്വത്തിന്റെ രക്തമാണ് കോണ്‍ഗ്രസിന്റെ സിരകളിലുള്ളതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
Kerala
കാസര്‍ഗോഡ്: പുതുതലമുറയുടെ ആശങ്കകള്‍ അകറ്റുന്ന സര്‍ക്കാര്‍ ആയിരിക്കും വരാന്‍ പോകുന്ന യുഡിഎഫ് സര്‍ക്കാരെന്നും അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന നിര്‍ദേശങ്ങള്‍ ഉൾപ്പെടുത്തി ജെൻസി മാനിഫെസ്റ്റോ യുഡിഎഫിന് ഉണ്ടായിരിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നയിക്കുന്ന ജെന്‍സി കണക്ട് യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച ജെന്‍സി പാര്‍ലമെന്റ് ഉദുമ ലളിത് റിസോര്‍ട്ടില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Kerala
കണ്ണൂർ: കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെ തകർക്കുന്ന രീതിയിൽ ജനങ്ങൾക്കിടയിൽ വിഭാഗീയത പടർത്തി ആളിക്കത്തിക്കാനുള്ള ശ്രമമാണ് മന്ത്രി സജി ചെറിയാനും മുൻ മന്ത്രി എ.കെ. ബാലനെ പോലുള്ളവരും ചെയ്യുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
പിണറായി വിജയൻ കളിക്കുന്ന കളി തീക്കളിയാണെന്നും കൊക്കിന് ജീവനുണ്ടെങ്കിൽ കോൺഗ്രസ് ഇത്തരം വർഗീയ പ്രവണതകളെ ചെറുത്തുതോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) സംസ്ഥാന സമ്മേളനം താണ ധനലക്ഷ്മി കൺവൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായി രുന്നു കെ.സി. വേണുഗോപാൽ എംപി. ഇത്തരം മന്ത്രിമാരെ പ്രോത്സാഹിപ്പിക്കുന്ന മനോനിലയിലാണ് മുഖ്യമന്ത്രി.
കഴിഞ്ഞ പത്തുവർഷമായി സാധാരണ ജനങ്ങൾ, തൊഴിലാളികൾ, ജീവനക്കാർ എന്നിവരുടെ പ്രശ്നങ്ങൾ എൽഡിഎഫ് സർക്കാരിനെ അലട്ടാറേ ഇല്ല. കുടിശിക സർക്കാരായി പിണറായി സർക്കാർ അധഃപതിച്ചു.
ജീവനക്കാർക്കും പെൻഷൻകാർക്കും ചികിത്സ ലഭ്യമാക്കാനുള്ള മെഡിസെപ്പ് പദ്ധതിയുടെ, വിഹിതം കൂട്ടുന്നതല്ലാതെ അതുകൊണ്ട് ഒരു പ്രയോജനവുമില്ല. ജീവനക്കാരെയും പെൻഷൻകാരെയും ശത്രുപക്ഷത്ത് നിർത്തുന്നതാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. മൂന്നുമാസം കഴിയുന്പോൾ ശത്രുപക്ഷത്തുള്ള സർക്കാർ മാറി യുഡിഎഫിന്റെ നേതൃത്വത്തിൽ മിത്രപക്ഷത്തുള്ള സർക്കാർ വരുമെന്നും കെസി പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് എം.പി. വേലായുധൻ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എംപി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. ജോസഫ്, വി.എ. നാരായണൻ, ചന്ദ്രൻ തില്ലങ്കേരി, രമ്യ ഹരിദാസ്, ഷമാ മുഹമ്മദ്, മാർട്ടിൻ ജോർജ്, മുഹമ്മദ് ബ്ലാത്തൂർ, ടി.ഒ. മോഹനൻ, ആർ. രാജൻ ഗുരുക്കൾ, കോട്ടത്തല മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു. കലാപരിപാടികളും അരങ്ങേറി.
തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രനും സാംസ്കാരിക സമ്മേളനം ടി. പദ്മനാഭനും ഉദ്ഘാടനം ചെയ്തു. ഇന്നു നടക്കുന്ന കൗൺസിൽ യോഗം രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യും. തുടർന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. മത്സരിക്കണമെന്ന് എംപിമാർ ആരും പരസ്യമായി പറഞ്ഞിട്ടില്ല. ആഗ്രഹമുള്ളവർ ഉണ്ടാകാം. തെരഞ്ഞെടുപ്പ് സമിതിയാണ് അക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയെ അധികാരത്തിലെത്തിക്കുകയാണ് തങ്ങളെല്ലാവരുടെയും ഉത്തരവാദിത്വം. താൻ മുഖ്യമന്ത്രി സ്ഥാനാർഥിയല്ലെന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തെപ്പറ്റി ചർച്ച ഉയർത്തിവിടുന്നത് സിപിഎമ്മിന്റെയും ബിജെപിയുടെയും രാഷ്ട്രീയ പരീക്ഷണശാലകളാണെന്നും കെ.സി. വേണുഗോപാൽ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യത മാത്രമാകും മാനദണ്ഡം. സ്ഥാനാർഥി നിർണയത്തിനായി സർവേകൾ നടത്തിയിട്ടുണ്ട്. പ്രവർത്തകരുടെയും നേതാക്കളുടെയും അഭിപ്രായം തേടും. സിറ്റിംഗ് എംഎൽഎമാരുടെ കാര്യത്തിൽ തീരുമാനം ആദ്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ വന്ന വ്യത്യസ്ത അഭിപ്രായങ്ങൾ ഒറ്റപ്പെട്ട പരാമർശങ്ങൾ മാത്രമാണെന്നും കെ.സി പറഞ്ഞു. കോൺഗ്രസ് പോലൊരു പാർട്ടിയിൽഅത്തരം പരാമർശങ്ങൾ മഹാപാതകമായി കാണാനാവില്ല. മറുവശത്ത് സിപിഎമ്മിൽ ഒരു നേതാവിനെ ഭയന്നുള്ള നിശബ്ദതയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ നീക്കങ്ങൾക്കെതിരേ പാർലമെന്റിന് അകത്തും പുറത്തും പോരാട്ടം തുടരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
28ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ, തൊഴിലുറപ്പ് നിയമം അട്ടിമറിച്ചുകൊണ്ടുള്ള പുതിയ ബിൽ പിൻവലിക്കുന്നതു വരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട് ആരുമായും ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ല.
യുഡിഎഫുമായി സഹകരിക്കാൻ താല്പര്യമുള്ള പാർട്ടികൾ അക്കാര്യം അറിയിച്ചാൽ മുന്നണി അതു ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ജനങ്ങളെ പറ്റിക്കാനുള്ള നാടകമാണ് കേന്ദ്രസർക്കാരിനെതിരേ എൽഡിഎഫും മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തു നടത്തിയ സത്യഗ്രഹ സമരമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
വിദ്യാഭ്യാസ നയത്തിലൂടെ ഉൾപ്പെടെ ബിജെപിയുടെ ഫാസിസ്റ്റ് അജൻഡകൾ നടപ്പിലാക്കാനുള്ള സമീപനങ്ങൾക്കു കൂട്ടുകൂടുന്ന സർക്കാരാണിത്. ജനം ഇതെല്ലാം തിരിച്ചറിയുന്നുണ്ടെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയമസഭയിൽ വരുന്പോൾ പാർട്ടി അംഗങ്ങൾ ഉൾപ്പെടുന്ന കമ്മിറ്റി പരിശോധിച്ച് കൃത്യമായ തീരുമാനം എടുക്കും.
വിഷയത്തിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിയും എടുക്കാൻ തയാറാകാത്തത്ര ധീരവും മാതൃകാപരവുമായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.